Monday April 22nd, 2019 - 6:10:pm
topbanner
topbanner

ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധദിനം ആചരിക്കുന്നു

NewsDesk
ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധദിനം ആചരിക്കുന്നു

കോട്ടയം: പളളികേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായിട്ടും സര്‍ക്കാരില്‍ നിന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നേരിടുന്ന തുടര്‍ച്ചയായുളള നീതിനിഷേധങ്ങള്‍ക്കെതിരെയുളള പ്രതികരണമായി ഇന്ന് സഭയുടെ എല്ലാ ഇടവകകളിലും കുര്‍ബ്ബാനയെ തുടര്‍ന്ന് പ്രതിഷേധദിനം ആചരിക്കുകയും യോഗങ്ങള്‍ കൂടി പ്രമേയം പാസാക്കുകയും അത് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നതാണെന്ന് സഭാ നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം കൂടിയ സഭാ മാനേജിംഗ് കമ്മിറ്റിയോഗത്തില്‍ സഭ നേരിടേണ്ടി വരുന്ന നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ ഇരട്ടതാപ്പ് നയമാണ് സ്വീകരിച്ചു വരുന്നതെന്നും വിലയിരുത്തിയിരുന്നു.

Read more topics: Orthodox, Church, celebrates,
English summary
Orthodox Church celebrates the Day of Resurrection
topbanner

More News from this section

Subscribe by Email