Monday July 23rd, 2018 - 5:25:am
topbanner
Breaking News

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ് ; ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

renjini
വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ് ; ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

കോട്ടയം: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. മജിസ്ട്രേറ്റിന് മുന്നിലോ അന്വേഷണ സംഘത്തിന് മുന്നിലോ കീഴടങ്ങാനാണ് വൈദികര്‍ നീക്കം നടത്തുന്നുവെന്നാണ് സൂചനകൾ. ഒളിവിലുള്ള വൈദികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇവരുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും വൈദികര്‍ നീക്കം നടത്തുന്നുണ്ട്. എന്നാൽ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് അന്വേഷണവുമായി സഹകരിക്കാനും വൈദികര്‍ കീഴടങ്ങനുള്ള സാധ്യതയാണ് കൂടുതൽ.

അറസ്റ്റ് രേഖപ്പെടുത്തിയാൽ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞ മേയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുമ്പസാരരഹസ്യം മറയാക്കി തന്‍റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ഇയാൾ  പരാതി നൽകിയത്. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും, ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു

Read more topics: Orthodox, Church, priests, arrest
English summary
The arrest of Orthodox Church priests today may be the case of raping a housewife.
topbanner

More News from this section

Subscribe by Email