Thursday September 20th, 2018 - 2:23:pm
topbanner
Breaking News

ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും ടാര്‍ജറ്റ് ചെയ്യാനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

NewsDesk
ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും ടാര്‍ജറ്റ് ചെയ്യാനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും ടാര്‍ജറ്റ് ചെയ്യാനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.ആരെങ്കിലും ഇതിന് സമ്മതിക്കുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വി.എം.സുധീരന്റെയും പി.ജെ.കുര്യന്റെയും വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ എ.കെ.ആന്റണിയാണെന്ന് വിശ്വസിക്കുന്നില്ല. അത്തരത്തിലൊരു പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

കോണ്‍ഗ്രസ് ഇപ്പോള്‍ വിഷമസ്ഥിതിയിലാണ്. ഇതില്‍നിന്ന് കരകയറാനുള്ള നടപടികള്‍ ഉണ്ടാകണം. തെറ്റുകള്‍ തിരുത്തി പാര്‍ട്ടിയെ പുനര്‍ജീവിക്കണം. അരുടെയെങ്കിലും സ്ഥാനവീതവുമായി ബന്ധപ്പെടുത്തിയല്ലയിത്. മൊത്തത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫിനെയും ശക്തിപ്പെടുത്തണം.പാരജയപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ആരുടെ പരാജയമാണെന്ന് ചികയേണ്ട കാര്യമില്ല. പാര്‍ട്ടിയില്‍ എല്ലാവരും ഐക്യം ആഗ്രഹിക്കുന്ന ഘട്ടമാണിത്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് വിജയം നേടാനായില്ലെന്ന പി.ജെ.കുര്യന്റെ വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഉമ്മന്‍ചാണ്ടി നയിച്ചപ്പോള്‍ ജയിച്ചയാളാണ് ഞാന്‍. പരസ്യപ്രസ്താവനക്ക് വിലക്കുള്ളതിനാല്‍ ആരുടെയും വിമര്‍ശനങ്ങള്‍ മറുപടി നല്‍കാനില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പാരജയകാരണങ്ങള്‍ പാര്‍ട്ടി ചര്‍ച ചെയ്തു.

ഇതിനുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ ഒട്ടുംഭയമില്ല. കോട്ടയത്ത് യു.ഡി.എഫിന് തെരഞ്ഞെടുപ്പിനെ ഭയക്കേണ്ട കാര്യമില്ല. കമീഷന്‍ തീരുമാനിച്ചാല്‍ നൂറുശതമാനം സ്വാഗതം ചെയ്യും. ആത്മവിശ്വാസം ഉണ്ടെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എ.ഡി.ജി.പി.യുടെ മകള്‍ പോലീസ് ഡ്രൈവരെ മര്‍ദിച്ച് നിഷ്‌ക്രിയമായ നടപടിയാണ്. എ.ഡി.ജി.പി.ക്കെതിരെ പൗരാവകാശലംഘനത്തിന് നടപടിയെടുക്കണം. അടിമപ്പണി സമ്മതിക്കാനാകില്ല. എ.ഡി.ജി.പി.യെ തത്സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി സ്വാഗതാര്‍ഹമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി റേഷന്‍ അരിവിതരണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Oommen Chandy can not be targeted by anyone, Thiruvanchoor Radhakrishnan
topbanner

More News from this section

Subscribe by Email