Wednesday November 21st, 2018 - 3:29:pm
topbanner

നോക്കാനാരുമില്ല; വയോധിക പുഴുവരിച്ച നിലയിൽ

renjini
നോക്കാനാരുമില്ല; വയോധിക പുഴുവരിച്ച നിലയിൽ

15 വർഷം മുൻമ്പ് ഏക മകൻ മരിച്ചു, മരുമകൾ വേറെ കല്യാണം കഴിച്ചതോടെ ഏലിയാമ  ഒറ്റയ്ക്കായി. ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഏലിയാമയെ പുഴുവരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് തയ്യിലേത്ത് പരേതനായ ജോണ്‍ കോശിയുടെ ഭാര്യ ഏലിയാമ്മ (72)ക്കാണ് ഈ ദുരവസ്ഥ.

ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത  അയൽക്കാരുടെ കാരുണ്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി എഴുനേൽക്കാൻ പോലും കഴിയാതെ എല്ലും തോലുമായി ജീവിക്കുകയാണ്. വിസർജ്യം മൂലം ദുർഗന്ധം വമിക്കുന്നത് കണ്ട അയൽക്കാർ ഏലിയാമ്മയെ കുളിപ്പിച്ച് വൃത്തിയാക്കി.

ഇവരുടെ സ്ഥലവും വീടും, മരുമകൾ  വിലയാധാരമായി വാങ്ങിയെന്നും പറയുന്നു. ഇയാള്‍ അമേരിക്കയിലായിരുന്നു. ഇവരോ ഏലിയാമ്മയുടെ സ്വന്തം ബന്ധുക്കളോ വയോധികയെക്കുറിച്ച്‌ അന്വേഷിക്കാറില്ല.

ഒരു വര്‍ഷം മുൻപ് വീണ് കാലൊടിഞ്ഞ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഇടവക വികാരി ഉള്‍പ്പെടെ ഇടപെട്ട് ചികിത്സ നല്‍കി. വീട്ടിലെത്തിയ ശേഷം ഹോം നഴ്‌സിനെ നിര്‍ത്തിയെങ്കിലും അവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി.

Read more topics: Old, fashioned ,ground
English summary
Old-fashioned ground
topbanner

More News from this section

Subscribe by Email