Monday September 24th, 2018 - 9:21:am
topbanner

ഓണപ്പരീക്ഷ ഉടനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

RA
ഓണപ്പരീക്ഷ ഉടനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഓണപ്പരീക്ഷ ഉടന്‍ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിക്കൊണ്ട് പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതാണ് ആദ്യത്തെ പ്രവര്‍ത്തനം. ഇനി നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുക്കണം. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിക്കൊണ്ട് പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതാണ് ആദ്യത്തെ പ്രവര്‍ത്തനം. അതാണ് നാളെ മുതല്‍ ആരംഭിക്കേണ്ടത്.

അതിന്റെ ഒരുക്കങ്ങളാണ് നടത്തേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.പ്രളയത്തിനിടെ നിരവധി വിദ്യാലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചിലത് ഭാഗികമായും. ഇങ്ങനെ തകര്‍ന്ന സ്‌കൂളുകള്‍ക്ക് പകരം സ്ഥലം ഒരുക്കും. സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ പൂര്‍വവിദ്യാര്‍ഥികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം തേടുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.സ്‌കൂളുകളില്‍ വെള്ളം കയറിയ പ്രശ്‌നമുണ്ട്. ഇന്നലെയും കഴിഞ്ഞ ദിവസവുമായി സന്നദ്ധപ്രവര്‍ത്തകരും മറ്റും 95 ശതമാനത്തിലധികം സ്‌കൂളുകളും വൃത്തിയാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം പഠനാന്തരീക്ഷം പുനസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

Read more topics: ONAM, EXAMONATION
English summary
ONAM EXAMONATION
topbanner

More News from this section

Subscribe by Email