Thursday October 18th, 2018 - 5:28:pm
topbanner
Breaking News

കന്യാസ്ത്രീകള്‍ നടത്തിയിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു

Aswani
കന്യാസ്ത്രീകള്‍ നടത്തിയിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു

കൊച്ചി: പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയിരുന്ന നിരാഹാര സമരം വിജയം കണ്ടിരിക്കുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചതായി സേവ് സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി അറിയിച്ചു.

കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍വച്ച് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സമരം അവസാനിപ്പിക്കുക. വളരെ വൈകിയാണ് കേസില്‍ നീതി ലഭിച്ചതെങ്കിലും അതില്‍ സന്തോഷമുണ്ടെന്നും ഇത് ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

അതേസമയം പൂര്‍ണ നീതി ലഭിക്കും വരെ പോരാട്ടം തുടരുന്നതായിരിക്കുമെന്ന് ഫാദര്‍ പറഞ്ഞു. ഇതിനായി ഞായറാഴ്ച ചര്‍ച്ച സംഘടിപ്പിക്കും. സമരം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നതു സംബന്ധിച്ച് ജനകീയ സമരങ്ങളുടെ നേതാക്കളടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കാര്യങ്ങള്‍ പരിശോധിക്കുമെന്നും സമരത്തിനായി മുന്നോട്ടിറങ്ങിയ കന്യാസ്ത്രീകളെ ഒരിക്കലും ഒറ്റപ്പെടുത്തില്ലെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീകളടക്കം സമരത്തിന് നേതൃത്വം നല്‍കിയവര്‍ സമര പന്തലില്‍ ലെഡു വിതരണം ചെയ്താണ് ബിഷപ്പിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ആഘോഷിച്ചത്.

English summary
Nuns stop the strike in bishop arrest
topbanner

More News from this section

Subscribe by Email