Saturday September 22nd, 2018 - 6:42:pm
topbanner

കണ്ണൂരില്‍ കുപ്രസിദ്ധ കുറ്റവാളി പോലീസിനെ വെട്ടിച്ച് ജാമ്യമെടുത്തു

NewsDesk
കണ്ണൂരില്‍ കുപ്രസിദ്ധ കുറ്റവാളി പോലീസിനെ വെട്ടിച്ച് ജാമ്യമെടുത്തു

കണ്ണൂരില്‍ കുപ്രസിദ്ധ കുറ്റവാളി പോലീസിനെ വെട്ടിച്ച് ജാമ്യമെടുത്തു. കൊലക്കേസുകള്‍ ഉള്‍പ്പെടെ പത്തൊന്‍പത് കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ നിന്ന് ജാമ്യമെടുത്തു. പരിയാരം കോരന്‍പീടികയിലെ എം.വി.ലത്തീഫിനാണ് (37) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പോലീസിന്റെ വാദം കേള്‍ക്കാതെ ജാമ്യം നല്‍കിയത്.

പരിയാരം എസ്‌ഐ കെ.എം.രാജന്‍ വധശ്രമക്കേസിലും വായാട് അബ്ദുള്‍ഖാദര്‍ വധക്കേസിലും പ്രധാനപ്രതിയാണ് ലത്തീഫ്. 2009 മുതലുള്ള വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ ആറ് വാറണ്ടുകേസിലും ഒരു കൊലക്കേസിലും പ്രതിയാണ്.

ഐയുഎംഎല്‍ പ്രവര്‍ത്തകനായ ലത്തീഫ് 2009 ജനുവരി 30 ന് കോരന്‍പീടിക പരിയാരം കോ-ഓപ്പറേറ്റീവ് ബാങ്കിന് നേരെ നടന്ന അക്രമത്തിലും, ജനുവരി 25 ന് പരിയാരം യുവധാര ക്ലബ്ബിന് നേരെ അക്രമം നടത്തിയതിനും ഇത് തടയാനെത്തിയ പോലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയാണ്.

ജനുവരി 31 ന് കോരന്‍പീടികയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍കയറി അക്രമിക്കുകയും പിക്കപ്പ് വാന്‍ തകര്‍ക്കുകയും ചെയ്ത കേസിലും 29-5-2010 ന് കോരന്‍പീടികയില്‍ വെച്ച് പോലീസിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസിലും പ്രതിയാണ്.

30-5-10 ന് സിപിഎം അനുഭാവിയായ സ്ത്രീയുടെ വീട്ടിന് നേരെ അക്രമം നടത്തുകയും 30-6-10 ന് സിപിഎം അനുഭാവിയുടെ വീട് അക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലും അവിടെ നിന്ന് ആറ് പവന്‍ സ്വര്‍ണ്ണം കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ പ്രതിയാണ് ലത്തീഫ്. 30-5-10 ന് പരിയാരത്തെ സൂപ്പര്‍മാര്‍ക്കറ്റിന് നേരെ നടന്ന കേസിലും ഇയാള്‍ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്, അതേ ദിവസം തന്നെ കോരന്‍പീടികയിലെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് അക്രമം നടത്തുകയും ചെയ്തു.

29-5-10 ന് കോരന്‍പീടികയിലെ തന്നെ സിപിഎം പ്രവര്‍ത്തകന്റെയും മകന്റെയും വീടുകള്‍ക്ക് നേരെ അക്രമം നടത്തി വളര്‍ത്തുപട്ടികളെ കിണറ്റിലിടുകയും രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതിയാണ്.

6-6-14 ന് മണല്‍കടത്തുന്ന വിവരം പോലീസിനെ അറിയിച്ച വിരോധത്തിന് ഒരാളെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്. 15-8-13 ന് ഓണപ്പറമ്പില്‍ മദ്രസക്ക് നേരെ നടന്ന അക്രമത്തിലും ലത്തീഫ് ഉള്‍പ്പെട്ടിരുന്നു.

2.2.15 ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് സംഘത്തെയും ലത്തീഫ് ആക്രമിച്ചിരുന്നു. 16.5.15 ന് പരിയാരം എസ് ഐ കെ.എം.രാജനെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയും ലത്തീഫ് തന്നെ. 12.8.11 ന് ഏമ്പേറ്റില്‍ വെച്ച് രണ്ട് ബൈക്ക് യാത്രികരേയും ആക്രമിച്ചിരുന്നു. 25-1-17 നാണ് വായാട് അബ്ദുള്‍ഖാദറെ അടിച്ചുകൊന്നത്.

അബ്ദുള്‍ഖാദര്‍ വധക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈത്തിലേക്ക് കടന്ന ലത്തീഫിനെ പിടികൂടുന്നതിന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കെ പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത് ലത്തീഫിനെ കുടുക്കാന്‍ കാത്തുനിന്ന പോലീസിന് നാണക്കേടായി.

വടകരയിലാണ് കഴിഞ്ഞതെന്നാണ് ലത്തീഫ് കോടതിയെ അറിയിച്ചത്. നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിക്ക് ജാമ്യം ലഭിച്ചത് പോലീസിനെ അമ്പരപ്പിച്ചിരിക്കയാണ്.

Read more topics: kannur, manal mafiya, bale,
English summary
Notorious criminal kannur pariyaram MV latheef goat bale
topbanner

More News from this section

Subscribe by Email