Saturday September 22nd, 2018 - 1:20:am
topbanner

അന്വേഷണത്തെ ഭയക്കുന്നില്ല, നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി

sadu prakash
അന്വേഷണത്തെ ഭയക്കുന്നില്ല, നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിജിലന്‍സ് അന്വേഷണത്തെ ഒരു വിധത്തിലും ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്തവര്‍ മാത്രമേ ഭയക്കേണ്ടതുള്ളൂ. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധികരിച്ചിട്ടില്ല. തന്നെ തളര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കില്ല. മൂന്നിരട്ടി ശക്തിയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഒരു സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരുടെയും മുമ്പില്‍ താന്‍ കൈ നീട്ടില്ല. ആത്മാഭിമാനം ആണ് വലുതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

English summary
Not afraid in investigation: Oommen chandi
topbanner

More News from this section

Subscribe by Email