Saturday October 20th, 2018 - 10:50:pm
topbanner
Breaking News

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ മോശമായി അധിക്ഷേപിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

NewsDesk
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ മോശമായി  അധിക്ഷേപിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊല്ലം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ മോശമായി അധിക്ഷേപിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തോട്ടണ്ടി വിവാദത്തില്‍ മന്ത്രിയെ അധിക്ഷേപിച്ചു കൊണ്ടാണ് നിയമസഭാ ജീവനക്കാരന്‍ പോസ്റ്റിട്ടത്. നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്ററായ നിസാര്‍ പേരൂര്‍ക്കട എന്നയാളാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

തോട്ടണ്ടി വാങ്ങിയത് സംബന്ധിച്ച് മന്ത്രിയെ അധിക്ഷേപിച്ചു കൊണ്ടാണ് നിസാര്‍ പോസ്റ്റിട്ടത്. കശുവണ്ടിയെ കാശുവണ്ടിയാക്കിയ മന്ത്രി അണ്ടിക്കുഞ്ഞമ്മയെന്നും, അണ്ടിക്കള്ളിയെന്നും മന്ത്രിയുടെ ചിത്രം സഹിതമാണ് പോസ്റ്റ്.mercykutty amma

സംഭവം വാര്‍ത്തയായതോടെ നിസാര്‍ ഫേസ്ബുക്ക് വാളില്‍ നിന്ന് പോസ്റ്റ് നീക്കുകയായിരുന്നു. തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടത്തിന്നെന്ന് നിയമസഭയില്‍ വി.ഡി സതീശന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റ് നിസാര്‍ ഇട്ടത്. വി.ഡി സതീശന്റെ അടുത്ത അനുയായിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് നിസാര്‍. ഇയാള്‍ക്ക് നിയമസഭയില്‍ നിയമനം നേടിക്കൊടുത്തതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. എന്നാല്‍ അവയ്ക്ക് തെളിവുകള്‍ വേണം. ഗവണ്‍മെന്റ് കോഡ് ഓഫ് കണ്ടക്റ്റില്‍ വരുന്നയാളാണ് സര്‍ക്കാര്‍ ജീവനക്കാരന്‍. നെറികെട്ട വാക്കുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നുണപരിശോധന പൂര്‍ത്തിയായി

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട്;'സന്ദേശം' റിലീസ് ചെയ്തിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്‌

ചരിത്രം കുറിച്ച് മന്ത്രി കെ.ടി ജലീൽ അയ്യപ്പ സന്നിധിയില്‍

 

English summary
Nizar Peroorkada facebook post against minister mercykutty amma
topbanner

More News from this section

Subscribe by Email