Sunday October 20th, 2019 - 11:52:am
topbanner

നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

NewsDesk
നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

പാലക്കാട് : പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലെ ഭീകര ആക്രമണത്തിനിടെ കൊല്ലപ്പെട്ട ലഫ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.വൈകുന്നേരം നാലുമണിയോടെയാണ് നിരഞ്ജന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ എത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യോമസേനാ ഉദ്യോഗസ്ഥരും നിരഞ്ജന്റെ അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. നിരഞ്ജന്റെ അച്ഛനും ഭാര്യയും സഹോദരങ്ങളും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. നാട്ടുകാരും നിരഞ്ജന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വിക്‌ടോറിയ കോളേജ് ഗ്രൗണ്ടില്‍ നിരഞ്ജനെ എത്തിക്കുന്നത് കാത്ത് നിന്നിരുന്നത്. അതുകൊണ്ടുതന്നെ 15 മിനിട്ടോളം ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ആംബുലന്‍സില്‍ വിലാപയാത്രയായാണ് നിരഞ്ജന്റെ മൃതദേഹം മണ്ണാര്‍ക്കാട്ട് എളമ്പുലാശ്ശേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാത്രി തന്നെ അന്തിമോപചാരം അര്‍പ്പിക്കാനായി നിരഞ്ജന്റെ വീട്ടിലെത്തുമെന്നാണ് സൂചന. നാളെ രാവിലെ ഏഴു മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് കെ.എ.യു.പി സ്‌കൂളിലേയ്ക്ക് കൊണ്ടുപോകും. തറവാട്ടുക്ഷേത്രത്തിന് തെക്കുഭാഗത്തായാണ് വീരപുത്രന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

മൃതദേഹം സൈനീക അകമ്പടിയോടെ റോഡ് മാര്‍ഗം കൊണ്ടുവരുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റി ഹെലികോപ്റ്റര്‍ വഴി ആക്കുകയായിരുന്നു. കഴിഞ്ഞദിവസം പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഗ്രേനേഡ് മാറ്റുന്നതിനിടയില്‍ അത് പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ മരിച്ചത്.

English summary
Niranjan Kumar's body brought to palakkadu
topbanner

More News from this section

Subscribe by Email