Wednesday August 15th, 2018 - 5:04:pm
topbanner
Breaking News

നി​പ്പ വൈ​റ​സ്: കോഴിക്കോട് സാധാരണ നിലയിലേക്ക്..

fasila
നി​പ്പ വൈ​റ​സ്: കോഴിക്കോട് സാധാരണ നിലയിലേക്ക്..

കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി ഒ​ഴി​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ച​വ​ർ ഇ​ന്ന് മു​ത​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ ജ​ന​ത്തി​ര​ക്ക് സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​നകൾ ഇന്ന് രാവിലെ മുതൽ ദൃശ്യമാണ്.

നേ​ര​ത്തെ നി​പ്പാ ഭീ​തിമൂ​ലം ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​താ​യ​തോ​ടെ പ​ല റൂ​ട്ടു​ക​ളി​ലും ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തിവ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​തി​ൽ നി​ന്ന് അ​ൽ​പ്പം മാ​റ്റം വ​ന്ന​താ​യി ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. മാ​സ്ക് ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ പ​ര​സ്പ​രം ഭീ​തി​യോ​ടെ നോ​ക്കു​ന്ന അ​വ​സ്ഥ​യ്ക്കും അ​യ​വ് വ​ന്ന​താ​യി ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

പെ​രു​ന്നാ​ൾ അ​ടു​ത്ത സ​മ​യ​ത്ത് ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ഇ​ല്ലാ​താ​യ​തി​ന്‍റെ പ്ര​യാ​സം വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. നി​പ്പാ വൈ​റ​സ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​രു​മെ​ന്നാ​ണ് ആ​രോ​ഗ്യവ​കു​പ്പ് അ​റി​യി​ച്ച​ത്. തിങ്കളാഴ്ച പു​തു​താ​യി നിപ്പാ വൈറസ് ലക്ഷണങ്ങളുമായി ആരും ചികിത്സ തേടിയില്ല എന്നതും ആരോഗ്യവകുപ്പിന് ആശ്വാസമായി.

നി​ല​വി​ൽ 24 പേ​രാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് നി​പ്പാ വൈ​റ​സ് ബാധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രോ​ഗല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടമായ​തിനെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​വ​രെ നി​രീ​ഷി​ക്കു​ന്ന​ത്. മ​ണി​പ്പാ​ൽ വൈ​റോ​ള​ജി റി​സ​ർ​ച്ച് ‌സെ​ന്‍റ​റി​ൽ നി​ന്ന് തിങ്കളാഴ്ച ല​ഭി​ച്ച 17 സാ​ന്പി​ൾ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. ഇ​തു​വ​രെ ല​ഭി​ച്ച 244 ഫ​ല​ങ്ങ​ളി​ൽ 220 എണ്ണവും ​നെ​ഗ​റ്റീ​വാ​ണ്.

ഇ​തു​വ​രെ 2,100 പേ​രാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. 17 പേരാണ് നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചതെന്നാണ് കണക്ക്. ഇ​തി​ൽ 16 പേ​ർ​ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പേരാമ്പ്ര സൂ​പ്പി​ക​ട​യി​ലെ സാ​ന്പി​ത്തി​നാ​ണ് ആ​ദ്യം വൈ​റ​സ് പി​ടി​പ്പെ​ട്ട​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സം​ശ​യി​ക്കു​ന്ന​ത്. സാ​ന്പി​ത്തി​ന്‍റെ ര​ക്തസാ​ന്പി​ളു​ക​ളും സ്ര​വ​ങ്ങ​ളും പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല.

അ​തി​നാ​ലാ​ണ് സാ​ന്പി​ത്തി​ന്‍റെ മ​ര​ണം നി​പ്പ് വൈ​റ​സ് മൂ​ല​മാ​ണ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ക്കാ​ത്ത​ത്. നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച് മ​രി​ച്ച​വ​രി​ൽ 13 പേ​ർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരും മൂന്ന് പേർ മലപ്പുറം ജില്ലക്കാരുമാണ്.

English summary
Nipah Virus: Kozhikode Normal level
topbanner

More News from this section

Subscribe by Email