Tuesday May 22nd, 2018 - 1:46:pm
topbanner

തട്ടിക്കൊണ്ടുപോകലും കുറ്റകൃത്യങ്ങളും തടയുന്നതിന് പുതിയ മൊബൈല്‍ ആപ്പ്

NewsDesk
തട്ടിക്കൊണ്ടുപോകലും കുറ്റകൃത്യങ്ങളും തടയുന്നതിന് പുതിയ മൊബൈല്‍ ആപ്പ്

തൃശൂര്‍: കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലും തടയുന്നതിന് പുതിയ മൊബൈല്‍ ആപ്പ്. തസ്മയ് എന്ന പേരിലാണ് പുതിയ മൊബൈല്‍ ആപ്പ് രംഗത്തിറക്കിയത്. ബോംബെ മലയാളിയായ രഞ്ജിത്ത് ബോസ് ആണ് തസ്മയ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ ആന്‍ഡ്രോയ്ഡിലും ഐ ഫോണിലും തസ്മയ് ഉപയോഗിക്കാം.

ടെക്‌ജെന്‍ഷ്യാ സോഫ്റ്റ്‌വേര്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പുതിയ ആപ്പിന്റെ രൂപീകരണം. പ്ലേ സ്‌റ്റോറില്‍ തസ്മയ് മൊബൈല്‍ ആപ്പ് ലഭ്യമാണ്. അപകടഘട്ടങ്ങളില്‍ ഇതിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയാല്‍ നാലുകിലോമീറ്ററോ അതില്‍ താഴെ ചുറ്റളവില്‍ ഉള്ളതോ ആയ എല്ലാ മൊബൈല്‍ ഫോണുകളും ബെല്ലടിക്കും. കോള്‍ സ്വീകരിക്കുന്ന ആള്‍ക്ക് അപകടത്തില്‍പ്പെട്ട ആളിനെ നേരില്‍ക്കണ്ട് സംസാരിക്കാം.

എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് കോള്‍ തകരാറിലായാല്‍ അപകടത്തില്‍പ്പെട്ട ആള്‍ നില്‍ക്കുന്ന സ്ഥലം ഓട്ടോമാറ്റിക്കായി ഫോണുകളിലേക്ക് ഷെയര്‍ ചെയ്യപ്പെടും. ഇതിലൂടെ അപകടമരണങ്ങളും അക്രമങ്ങളും ഒരുവിധം തടയാം. ആളുകളെ കാണാതാവുന്ന സാഹചര്യങ്ങളില്‍ കാണാതായ ആളുടെ ഫോട്ടോയും വിവരങ്ങളും തസ്മയ് സെക്യൂരിറ്റിയില്‍ അപ്‌ലോഡ് ചെയ്ത് എമര്‍ജെന്‍സി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നിമിഷങ്ങള്‍കൊണ്ട് ഇന്ത്യയില്‍ മുഴുവന്‍ മെസ്സേജ് പോവുകയും നാലുകിലോമീറ്റര്‍ ചുറ്റളവിലുള്ള മൊബൈലുകള്‍ ബെല്ലടിക്കുകയും ചെയ്യും.

കൂടാതെ കുറ്റവാളിയെ കണ്ടെത്തി കഴിഞ്ഞാല്‍ ആളുടെ ഫോട്ടോ വിവരങ്ങളും തസ്മയിലെ ക്രൈം ലിസ്റ്റില്‍ പ്രസിദ്ധീകരിക്കും.  സംശയാസ്പദമായ രീതിയില്‍ ബസ് സ്‌റ്റോപ്പിലോ റെയില്‍വേസ്‌റ്റേഷനിലോ ഭിക്ഷാടനക്കാര്‍ക്കിടയില്‍ കാണുന്ന കുട്ടികളുടെ ഫോട്ടോ തസ്മയ് കിഡ്‌സ് മിസ്സിങ്ങില്‍ അപ്‌ലോഡ് ചെയ്താല്‍ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടിയെ തിരികെക്കിട്ടാന്‍ സഹായകമാകും. പരമാവധി കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആപ്പ് തയ്യാറാക്കിയത് എന്ന് രഞ്ജിത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Read more topics: Mobile App, Kidnapping, Crimes,
English summary
New Mobile App for Preventing Kidnapping and Crimes

More News from this section

Subscribe by Email