Sunday April 22nd, 2018 - 11:32:pm
topbanner

പുതിയ ജിഎസ്ടി ഇന്ന് മുതല്‍ ; ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ്

suji
പുതിയ ജിഎസ്ടി ഇന്ന് മുതല്‍ ; ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ്

ഹോട്ടല്‍ ഭക്ഷണത്തിന്റെ പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ ഇന്ന് നിലവില്‍ വരും.ജിഎസ്ടിയുടെ പേരില്‍ കൊള്ളലാഭമുണ്ടാക്കുന്ന ഹോട്ടലുടമകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് താക്കീത് നല്‍കി.എസി റെസ്റ്റൊറന്റുകളില്‍ നിലവിലെ ജിഎസ്ടി നിരക്ക് 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമാണ് .ഇന്ന് മുതല്‍ ഇത് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് തീരുമാനം.

ജിഎസ്ടിയുടെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഹോട്ടലുകള്‍ കൊള്ള നടത്തുന്നുവെന്ന ആക്ഷേപം ശക്തമാണ് .പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളിലെ ബില്ലുകള്‍ ധന വകുപ്പ് ശേഖരിച്ചിരുന്നു.ഇനി ഇക്കാര്യം ആവര്‍ത്തിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ധനമന്ത്രി താക്കീത് നല്‍കിയിരിക്കുകയാണ് .

Read more topics: GST, hotel
English summary
New GST From Today Warning to hotels

More News from this section

Subscribe by Email