Wednesday October 24th, 2018 - 2:29:am
topbanner
Breaking News

'ഇത് നമ്മുടെ സഖാവ് തന്നെ' : നായനാര്‍ പ്രതിമ വിവാദത്തിന് വിരാമം..

NewsDesk
'ഇത് നമ്മുടെ സഖാവ് തന്നെ' : നായനാര്‍ പ്രതിമ വിവാദത്തിന് വിരാമം..

കണ്ണൂർ: നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇ.കെ.നായനാരുടെ പ്രതിമയിലെ അപാകതകള്‍ പരിഹരിച്ചു. നായനാരുടെ മുഖവുമായി പ്രതിമയ്ക്ക് സാമ്യമില്ലെന്ന വാര്‍ത്ത കേരള ഓണ്‍ലൈന്‍ ന്യൂസ് ആണ് ആദ്യം പുറത്തുവിട്ടത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ഇത് മറ്റു മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവാദമാകുകയായിരുന്നു.

പതിനൊന്നടി ഉയരത്തിൽ കണ്ണൂർ ഇ.കെ.നായനാർ അക്കാദമിയിൽ സ്ഥാപിച്ച വെങ്കല പ്രതിമ താഴെയിറക്കി. പീഠത്തിന്റെ ഉയരം ഏഴടിയായി കുറച്ചു. യുറോപ്യൻ രീതിയിൽ നിർമിച്ച പ്രതിമയുടെ കറുത്ത ചായം ഉരച്ചുനീക്കി വെങ്കല തിളക്കം പുറത്തുകൊണ്ടുവന്നു. കറുത്ത കണ്ണട മാറ്റി വെങ്കല കണ്ണടയാക്കി. മുഖം വ്യക്തമായി കാണാൻ സ്പോട്ട് ലൈറ്റും സ്ഥാപിക്കും.

ഒൻപതര അടി ഉയരമുള്ള പ്രതിമയ്ക്ക് എണ്ണൂറ് കിലോ തൂക്കമുണ്ട്. മലയാളിയും രാജസ്ഥാനിൽ താമസക്കാരനുമായ പ്രശസ്ത ശിൽപി തോമസ് ജോൺ കോവൂരാണ് പ്രതിമ നിർമിച്ചത്. കളിമണ്ണിലുണ്ടാക്കിയ പ്രതിമ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും കെ.കെ.രാഗേഷ് എംപിയും നേരിട്ടെത്തി കണ്ട് അംഗീകരിച്ച ശേഷമാണു വെങ്കലത്തിലേക്കു മാറ്റിയത്

മുണ്ടും വെള്ള ജുബ്ബയും അതിനു മുകളില്‍ കുപ്പായവും ധരിച്ച് ഇടതുകൈയില്‍ ബാഗുമായി ചിരിച്ചുനില്‍ക്കുന്ന നായനാരുടെ പ്രസിദ്ധ ചിത്രമാണ് മാതൃകയായി ഉപയോഗിച്ചത്. കളിമണ്ണില്‍ ആദ്യമുണ്ടാക്കിയ പ്രതിമയ്ക്ക് നായനാരുടെ ഛായയുണ്ടായിരുന്നെങ്കിലും വെങ്കലത്തിലേക്ക് മാറ്റി പീഠത്തില്‍ സ്ഥാപിച്ചശേഷമാണ് അപാകതയുണ്ടായത്.

അണിയറയിൽ ചൂടേറിയ ചർച്ചയായ നായനാർ പ്രതിമയുടെ അപാകതകൾ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിർദ്ദേശിച്ചു. തുടർന്നാണ് ശിൽപി തോമസ് ജോൺ മിനുക്കുപണികൾ ആരംഭിച്ചത്.

പീഠത്തിന്റെ ഉയരം കൂടിയതും ജനകീയനായ നായനാരുടെ വിവിധ മുഖഭാവങ്ങൾ പൊതുജനത്തിന്റെ മനസിലുണ്ടായിരുന്നതുമാണ് വിവാദത്തിന് കാരണമെന്ന് ശിൽപി പറയുന്നു. യൂറോപ്യൻ നിലവാരത്തിൽ കറുത്ത നിറം പ്രതിമയ്ക്ക് നൽകിയതും സാധാരണ ജനങ്ങൾക്ക് അംഗീകരിക്കാനായില്ല.

അനാഛാദനത്തിന് മുമ്പ് തന്നെ പ്രശ്നം നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പല തവണ മുഖത്ത് മിനുക്കുപണി നടത്തിയാണ് ഇത്തരത്തിലെങ്കിലും പ്രതിമ രൂപപ്പെട്ടതത്രെ.

Read more topics: statue, ek naynar, CPM,
English summary
Nayanar Academy's EK Nayanar Statue Controversy
topbanner

More News from this section

Subscribe by Email