Tuesday November 20th, 2018 - 1:21:am
topbanner

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് മീറ്റ് റിക്കാര്‍ഡോടെ ആദ്യ സ്വര്‍ണം

sadu prakash
ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് മീറ്റ് റിക്കാര്‍ഡോടെ ആദ്യ സ്വര്‍ണം

റോത്തക്ക്: ദേശീയ സീനയര്‍ സ്‌കൂള്‍ മീറ്റില്‍ മീറ്റ് റിക്കാര്‍ഡോടെ കേരളത്തിന് ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാമ്പാറ സെന്റ്. ജോസഫ് സ്‌കൂളിലെ അപര്‍ണ റോയിയാണ് കേരളത്തിന് സ്വര്‍ണ്ണ തിളക്കം സമ്മാനിച്ചത്. മീറ്റ് റിക്കാര്‍ഡോടെയാണ് അപര്‍ണയുടെ നേട്ടം.

അതേസമയം ഇന്ന് പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളം നേടിയ വെങ്കലം റദ്ദാക്കി. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മൂണ്ടൂര്‍ സ്‌കൂളിലെ സി.കെ. ശ്രീജ നേടിയ വെങ്കലമാണ് റദ്ദാക്കിയത്.

മത്സരത്തില്‍ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് സംഘാടകര്‍ മെഡല്‍ തിരിച്ചെടുത്തത്. അവസാനലാപ് പൂര്‍ത്തിയാക്കാതെ ശ്രീജയുടെ മത്സരം അവസാനിപ്പിച്ചെന്ന മഹാരാഷ്ട്ര താരത്തിന്റെ പരാതിയിന്‍മേലാണ് നടപടി.

 

English summary
National school meet: kerala got first gold medal
topbanner

More News from this section

Subscribe by Email