Sunday June 24th, 2018 - 4:24:pm
topbanner
Breaking News

മുന്‍നിര നേതാക്കളെ കളത്തിലിറക്കി ബിജെപി; കല്ലിശ്ശേരിയില്‍ കന്നടക്കരുത്തായി കട്ടീല്‍

fasila
മുന്‍നിര നേതാക്കളെ കളത്തിലിറക്കി ബിജെപി; കല്ലിശ്ശേരിയില്‍ കന്നടക്കരുത്തായി കട്ടീല്‍

ചെങ്ങന്നൂര്‍: കല്ലിശ്ശേരിക്കവലയില്‍ കന്നടവിജയത്തിന്റെ കരുത്ത് പകര്‍ന്ന് കട്ടീല്‍. ചാരനിറത്തിലുള്ള കുര്‍ത്തയും പൈജാമയുമണിഞ്ഞാണ് മംഗലാപുരത്തെ ബിജെപി എംപി നളിന്‍കുമാര്‍ കട്ടീല്‍ ഇന്നലെ ചെങ്ങന്നൂരില്‍ പ്രചരണത്തിനിറങ്ങിയത്. കുടുംബവാഴ്ചയില്‍ നിന്ന് നാടിന്റെ ഭരണം സാധാരണക്കാരിലേക്കെത്തിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചെങ്ങന്നൂരിലുമെത്തണമെങ്കില്‍ ബിജെപി വിജയിക്കണമെന്ന് കട്ടീല്‍ പറഞ്ഞു. കല്ലിശ്ശേരിക്കവലയിലെ ഓരോ വ്യാപാരിയെയും നേരില്‍ കണ്ട് കുശലം ചോദിച്ച് ചെങ്ങന്നൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചായിരുന്നു നളിന്‍കുമാര്‍ കട്ടീലിന്റെ പ്രചരണം.

ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായ കേരളം പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കൊലപാതകത്തിന്റെയും പീഡനത്തിന്റെയും നാടായി മാറിയിരിക്കുന്നു. കേരളീയതയെയും സംസ്‌കാരത്തെയും നിലനിര്‍ത്താന്‍ കേരളം മാറി ച്ചിന്തിക്കണം. മാറ്റത്തിന്റെ തുടക്കം ചെങ്ങന്നൂരില്‍ നിന്ന് തുടങ്ങണം. രാഷ്ട്രത്തിന്റെ മുന്നേറ്റത്തോടൊപ്പം കേരളവും മുന്നേറണമെങ്കില്‍ ഈ വിജയം അനിവാര്യമാണ്. ചെങ്ങന്നൂരില്‍ ബിജെപി ജയിക്കേണ്ടത് കേരളത്തിന്റെയാകെ ആവശ്യമാണെന്ന് കട്ടീല്‍ പറഞ്ഞു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നടന്ന കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കട്ടീലിനെ കൂടാതെ ബിജെപി സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലുടനീളം പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയും കുടുംബയോഗങ്ങളില്‍ പങ്കെടുത്തും പ്രചരണത്തിന് ആവേശം പകര്‍ന്നു. ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആലാ പഞ്ചായത്തിലാണ് ഇന്നലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തത്. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് ജനങ്ങളുമായി സംവദിച്ചു. മുന്‍നിര നേതാക്കളുടെ പങ്കാളിത്തം ചെങ്ങന്നൂരില്‍ എന്‍ഡിഎപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

English summary
Nalin Kumar Kateel in Kallissery

More News from this section

Subscribe by Email