Thursday March 21st, 2019 - 7:17:am
topbanner
topbanner

കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

RA
കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്യാസി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെയാണ് കേസ്.

നേരത്തെ ഈ സംഭവത്തില്‍ ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിന്‍ പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി ഇമിഷനറീസ് ഓഫ് ജീസസ് നേതൃത്വം മാധ്യമങ്ങൾക്കാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം കൈമാറിയത്.

പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ല എന്ന അറിയിപ്പോടെയായിരുന്നു വാര്‍ത്താക്കുറിപ്പിന്റെ ഭാഗമാക്കി ചിത്രം മാധ്യമങ്ങള്‍ക്കു നൽകിയത്. പീഡനക്കേസിലെ ഇരകളെ തിരിച്ചറിയുംവിധം ഒരുവിവരവും പുറത്തുവിടരുതെന്നാണു നിയമം.വര്‍ നൽകിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരൻ പറഞ്ഞിരുന്നു.

Viral News

Read more topics: NUNS ISSUE, MISNORY ,CASE
English summary
NUNS ISSUE MISNORY CASE
topbanner

More News from this section

Subscribe by Email