Monday September 24th, 2018 - 1:35:pm
topbanner

കന്യാസ്ത്രീയുടെ പരാതിയുടെ ‌ലക്ഷ്യം ‍ബ്ലാക് മെയിലിങ്ങാണെന്ന് ബിഷപ്പ്

RA
കന്യാസ്ത്രീയുടെ പരാതിയുടെ ‌ലക്ഷ്യം ‍ബ്ലാക് മെയിലിങ്ങാണെന്ന് ബിഷപ്പ്

ജലന്തര്‍: കന്യാസ്ത്രീയുടെ പരാതിയുടെ ‌ലക്ഷ്യം ‍ബ്ലാക് മെയിലിങ്ങാണെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിയുടെ പിന്നിൽ ഗൂഢാലോചന നടക്കുന്നു. അത് തനിക്കെതിരെയല്ലെന്നും സഭയ്ക്കെതിരെയാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യമെന്നും ബിഷപ് ആരോപിച്ചു.

സമരം ചെയ്യാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും സഭയ്ക്ക് എതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. തനിക്കെതിരെയല്ല സഭയ്ക്കെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചു. പൊലീസുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

അതേസമയം, ജലന്ധർ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് സമരം ചെയ്യുന്ന കന്യാസ്ത്രി സിസ്റ്റർ നീന റോസ് മറുപടിയുമായി രംഗത്തെത്തി. നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന്‌ ഇറങ്ങിയത് സർക്കാരിൽ നിന്നും സഭയിൽ നിന്നും നീതി നിഷേധിക്കപ്പെട്ടു. സഭയെ തകര്‍ക്കാന്‍ അല്ല സമരമെന്നും കന്യാസ്ത്രീ കൂട്ടിച്ചേര്‍ത്തു.

 

Read more topics: NUNS ISSUE, FATHER, RESPONSE
English summary
NUNS ISSUE FATHER RESPONSE
topbanner

More News from this section

Subscribe by Email