Monday February 18th, 2019 - 12:34:pm
topbanner

കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സഹോദരി

RA
കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സഹോദരി

കൊല്ലം: പത്തനാപുരത്ത് കിണറ്റിൽ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി സഹോദരി ലാലി. സിസ്റ്റർ സൂസൺ മാത്യുവിന് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് സഹോദരി പറയുന്നു. സൂസണ്‍ തൈറോയിഡിന് പരുമല ചികിത്സയ്ക്ക് പോയിരുന്നു.

സൂസണ് അസുഖത്തെ സംബന്ധിച്ച് ഭയമുണ്ടായിരുന്നു. തന്നെ ഇന്നലെ രാത്രി ഒൻപതരയ്ക്ക് അവസാനമായി വിളിച്ചിരുന്നു. മറ്റ് ദുരൂഹതകള്‍ ഉള്ളതായി സംശയിക്കുന്നില്ലെന്നും സഹോദരി പറഞ്ഞു.

അതേസമയം സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലിസ് കേസെടുത്തിട്ടുണ്ട്. മൃതദേഹത്തില്‍ രണ്ട് കൈത്തണ്ടയിലും ബ്ലേഡുകൊണ്ടുള്ള മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവുണ്ടാക്കിയ ബ്ലേഡ് കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും കണ്ടെടുത്തു. എഡിഎം ശശികുമാറിന്‍റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി.

Viral News

Read more topics: NUNS, DEATH CASE, TWIST
English summary
NUNS DEATH CASE TWIST
topbanner

More News from this section

Subscribe by Email