Sunday August 25th, 2019 - 3:34:pm
topbanner
topbanner

ജയരാജനെതിരെയുള്ള സി.ബി.ഐ കുറ്റപത്രം : മുസ്ലിം ലീഗിന്റെയും ഷുക്കൂറിന്റെ കുടുംബത്തിന്റെയും നിയമപോരാട്ടത്തിന്റെ വിജയം: മുസ്ലിം ലീഗ്

princy
ജയരാജനെതിരെയുള്ള സി.ബി.ഐ കുറ്റപത്രം : മുസ്ലിം ലീഗിന്റെയും ഷുക്കൂറിന്റെ കുടുംബത്തിന്റെയും നിയമപോരാട്ടത്തിന്റെ വിജയം:  മുസ്ലിം ലീഗ്

കണ്ണൂർ: അരിയിൽ അബ്ദുൾ ശുക്കൂറിന്റെ കൊലയാളികളെ കൽതുറങ്കലിൽ അടക്കുന്നതിന് വേണ്ടിയുള്ള പാർട്ടിയുടേയും ഷുക്കൂറിന്റെ കുടുംബത്തിന്റെയും നിയമ പോരാട്ടത്തിലെ സുപ്രധാനമായ ചുവടാണ് പി.ജയരാജനേയും, ടി.വി.രാജേഷിനേയും പ്രതികളാക്കി കൊണ്ട് സി.ബി.ഐ സമർപ്പിച്ചിട്ടുള്ള കുറ്റപത്രമെന്ന് ജില്ലാ മുസ്ലിം ലീഗ്പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൾകരീം ചേലേരിയും പ്രസ്താവനയിൽ പറഞ്ഞു.

ഷുക്കൂർ കൊല ചെയ്യപ്പെട്ടപ്പോൾ പാർട്ടി പറഞ്ഞിരുന്ന കാര്യങ്ങൾ ശരിവച്ച് കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഷുക്കൂറിന്റെ കുടുംബത്തിന്റെയും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടേയും പ്രസ്ഥാന ബന്ധുക്കളുടെയും മനമുരുകിയ പ്രാർത്ഥനയുടെയും ഫലം കൂടിയാണിത്.കൊലയാളികളെ ജയിലഴിക്കുള്ളിൽ ആക്കുന്നത് വരെ നിയമ പോരാട്ടം ശക്തമായി തുടരേണ്ടതുണ്ട്. അതിന് പാർട്ടിയുടെ എല്ലാവിധ നേതൃത്വവും സഹകരണവും ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

English summary
Muslim League about CBI chargesheet in shukkoor murder case
topbanner

More News from this section

Subscribe by Email