Sunday July 22nd, 2018 - 6:33:am
topbanner
Breaking News

കോട്ടയം അരീക്കരയില്‍ വന്‍ചീട്ടുകളി സംഘം പൊലീസ് പിടിയില്‍

NewsDesk
കോട്ടയം അരീക്കരയില്‍ വന്‍ചീട്ടുകളി സംഘം പൊലീസ് പിടിയില്‍

കോട്ടയം: ഉന്നതരാഷ്ട്രീയ-പൊലീസ് സംരക്ഷണയില്‍ ഉഴവൂരിന് സമീപം അരീക്കര പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന മുപ്രപ്പള്ളിയില്‍ ഹില്‍പ്പാലസ് റിസോര്‍ട്ടിനുള്ളിലെ ഹില്‍പാലസ് ക്ലമ്പില്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 33 അംഗചീട്ടുകളി സംഘം അറസ്റ്റിലായി. പിടിയിലായവരുടെ കൈയില്‍ നിന്ന് 9,69,700 രൂപ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ടീം ആണ് റിസോര്‍ട്ട് വളഞ്ഞ് കളിക്കാരെ പിടികൂടിയത്.

കെട്ടിടത്തിന്റെ റൂഫിലായിരുന്നു കളി നടന്നുകൊണ്ടിരുന്നത്. പന്ത്രണ്ടിലധികം ആഡംബര കാറുകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കെ.സി.ജോസഫ് കാഞ്ഞിരപ്പള്ളി, സജീവ് കരിങ്കുന്നം, ആന്റണി കാഞ്ഞിരപ്പള്ളി, ഷിബി കരിങ്കുന്നം, രാജു കരിങ്കുന്നം, സുരേഷ് തൊടുപുഴ, നവാസ് കാഞ്ഞിരപ്പള്ളി, റഷീക്ക് ഈരാറ്റുപേട്ട, ഷാജി പാലാ, രജീഷ് കരിങ്കുന്നം, സിബി അതിരമ്പുഴ, റോബര്‍ട്ട് രാമപുരം, കുട്ടിച്ചന്‍ രാമപുരം, ഷാജി കിടങ്ങൂര്‍, വര്‍ഗീസ് തിരുവല്ല, ഷാജി പാലാ, ഗോപാലകൃഷ്ണന്‍ കടപ്പാട്ടൂര്‍, സുരേഷ് ബാബു മുട്ടമ്പലം, ജിബി ജോബി കരിങ്കുന്നം, സാബു മാവേലിക്കര, ജയ്‌മോന്‍ പാലാ, ബിജേഷ് പാലാ, ഉല്ലാസ്, രാജേഷ് പാലാ, കുഞ്ഞ് പുതുപ്പള്ളി, പ്രസാദ് കരിങ്കുന്നം, ഹരി മാങ്ങാനം, മുഹമ്മദ് നവാസ് സക്രാന്തി, മാത്യു കോതനല്ലൂര്‍, സജി രാമപുരം, അനി കളത്തിപ്പടി, ഏബ്രഹാം കൂരോപ്പട, മോഹന്‍ പാലാ എന്നിവരാണ് അറസ്റ്റിലായത്.

രണ്ടാഴ്ച മുമ്പാണ് രാമപുരം പാറത്തോട് ക്ലബില്‍ വന്‍തോതില്‍ ചീട്ടുകളി നടക്കുന്നുണ്ടെന്ന് രഹസ്യ സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് മേധാവിയുടെ സ്‌ക്വാഡില്‍പ്പെട്ടവരെ ഇത് നിരീക്ഷിക്കാനായി രഹസ്യമായി നിയോഗിക്കുകയായിരുന്നു. ക്ലബിനോടനുബന്ധിച്ച് ഹോട്ടലും ലോഡ്ജും പ്രവര്‍ത്തിച്ചിരുന്നു.

ഇവിടുത്തെ ലോഡ്ജില്‍ മുറിയെടുത്ത് സ്‌പെഷ്യല്‍ ടീമിലെ രണ്ടുപേര്‍ താമസമാക്കി. ഇതിനിടയില്‍ ഒരു പൊലീസുകാരനെ കളിക്കാനായി ക്ലബില്‍കയറ്റിവിട്ടു. രഹസ്യങ്ങളെല്ലാം മനസിലാക്കിയ സ്‌ക്വാഡ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ക്ലബ് വളഞ്ഞ് മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവിടെ റെയ്ഡ് നടത്തിയാല്‍ തൊപ്പി തെറിക്കുമെന്ന് ക്ലബ് നടത്തിയിരുന്നയാള്‍ ലോക്കല്‍ പോലീസിനെ വിരട്ടിയിരുന്നു. ലോക്കല്‍ പോലീസിന് ഇവിടെ ചീട്ടുകളി നടക്കുന്നതായി അറിയാമായിരുന്നെങ്കിലും ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയിരുന്നില്ല.

രാഷ്ട്രീയക്കാരും പണച്ചാക്കുകളുമാണ് ഇവിടെ കളിക്കാന്‍ എത്തിയിരുന്നവരില്‍ ഏറെയും. ഭാര്യമാരുടെ കെട്ടുതാലി പണയപ്പെടുത്തിപോലും ഇവിടെ കളി നടക്കുന്നുണ്ടായിരുന്നു. ജില്ലയില്‍ തന്നെ പാമ്പാടിയിലെ ബസ്റ്റാന്‍ഡിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തില്‍ ബാര്‍ സൗകര്യത്തോടെയാണ് ചീട്ടുകളി നടന്നു വരുന്നത്. ഇതുകൂടാതെ കുമരകം കേന്ദ്രീകരിച്ച് ഹൗസ് ബോട്ടില്‍ അവധി ദിവസങ്ങളില്‍ കളി സജീവമാണ്. ഇതില്‍ ഏറെയും സിനിമാക്കാരും ടൂറിസ്റ്റ് ബസ് ഉടമകളും സ്വര്‍ണ്ണ വ്യാപാരികളുമാണ്.

 

Read more topics: kottayam, areekkara,
English summary
Muprappallil HILL Palace cheettukali
topbanner

More News from this section

Subscribe by Email