Sunday October 21st, 2018 - 7:23:am
topbanner
Breaking News

മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

Renjini
മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

മൂന്നാർ: ഉരുൾപൊട്ടി പള്ളിവാസൽ’ റിസോർട്ടിൽ കുടുങ്ങിയ വിദേശികളടക്കമുള്ളവരെ വെള്ളിയാഴ്ച വൈകീട്ടോടെ സൈന്യം രക്ഷപ്പെടുത്തി.  22 വിദേശികളടക്കം 59 വിനോദസഞ്ചാരികളാണ് മൂന്നാറിലെ പള്ളിവാസലിനു സമീപമുള്ള പ്ലം ജൂഡി റിസോര്‍ട്ടില്‍ നിന്നും രക്ഷപെടുത്തിയത്.

 വൈകീട്ട് 5.45-ഓടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് റോഡിലേക്ക് വീണുകിടന്ന പാറകളുടെയും മണ്ണിന്റെയും മുകളിൽ പലകകൾ നിരത്തിയും വടം ഉപയോഗിച്ചുമാണ് ഇവരെ പുറത്തെത്തിച്ചത്. 6 പേരടങ്ങുന്ന സൈന്യം ഇതിനായി മൂന്നാറില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സൈന്യം എത്തിയത്. റിസോര്‍ട്ടിനു സമീപം കുത്തനെയുള്ള ചെരിവില്‍ നിന്നും കൂറ്റന്‍ പാറക്കെട്ടുകള്‍ അടര്‍ന്നു വീണതോടെയും റിസോര്‍ട്ടിലേയ്ക്കുള്ള പാതയില്‍ മീറ്ററുകളോളം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടതോടെയുമാണ് സഞ്ചാരികള്‍ കുടുങ്ങിയത്. 

അമേരിക്ക, റഷ്യ, യു.എ.ഇ., മലേഷ്യ, ഒമാൻ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ള 24 പേരും 33 ഉത്തരേന്ത്യക്കാരുമാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. അമ്പതോളം ജീവനക്കാരും ടാക്സിഡ്രൈവർമാരും വാഹനങ്ങളും ഉണ്ടായിരുന്നു. കുടുങ്ങിയ വിനോദ സഞ്ചാരികളില്‍ ഒരാള്‍ കാമറയില്‍ സ്വയം പകര്‍ത്തി അയച്ച സംഭാഷണം മാധ്യമങ്ങളില്‍ എത്തിയതോടെയാണ് സഞ്ചാരികള്‍ കുടുങ്ങിയ വിവരം പുറം ലോകമറിഞ്ഞത്.

സിംഗപൂര്‍ സ്വദേശിനിയായ യുവതി എംബസിയുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ പ്രശ്‌നം വഷളാവുകയും ചെയ്തു. ഇവരെ സർക്കാരിന്റെ ടീ കൗണ്ടി ഹോട്ടലിലേക്ക് മാറ്റി.

English summary
Rescued by residents of Munnar Resorts
topbanner

More News from this section

Subscribe by Email