Monday February 18th, 2019 - 4:31:pm
topbanner

മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

fasila
മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

പാലക്കാട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ നെല്ലിക്കാട്ടുപറമ്പില്‍ അശ്വിന്‍ ബാബു (19) വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിക്കുകയും ജനങ്ങള്‍ ഭീതിയിലാകുകയും ചെയ്തതോടെ ഈ സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Viral News

English summary
Mullaperiyar dam broken fake message propagator arrested
topbanner

More News from this section

Subscribe by Email