Saturday May 25th, 2019 - 1:32:pm
topbanner
topbanner

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും : മുല്ലപ്പള്ളി രാമചന്ദ്രന്‍

princy
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും : മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂർ:യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിതള്ളുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ ജില്ലയില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്കായി എന്നും പ്രവര്‍ത്തിച്ചുള്ളതാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.യു.പി.എ അധികാരത്തില്‍ ഇരുന്നപ്പോള്‍ 72000 കോടിരൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതള്ളിയത്. മോദി കര്‍ഷകര്‍ക്കായി എന്താണ് ചെയ്തിട്ടുള്ളത്. മോദി സര്‍ക്കാരിന് രണ്ടരമാസം മാത്രം ശേഷിക്കെ ഇടക്കാല ബജറ്റില്‍ വാഗ്ദാനപ്പെരുമഴയാണ് നടത്തിയത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുമെന്നാണ് പറയുന്നത്. കര്‍ഷക കുടുംബാംഗങ്ങളുടെ നിത്യനിതാന ചെലവുകള്‍ക്ക് പോലും ഈ തുക പര്യാപ്തമല്ല. കര്‍ഷകര്‍ സമരരംഗത്താണ്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കിസാന്‍സഭ കാര്‍ഷിക കടം എഴുതള്ളണമെന്ന് പ്രമേയം പാസാക്കിയിട്ട് കേരളത്തിലെ ഇടതുസര്‍ക്കാര്‍ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു.

mullapalli in kannur

മോദിഭരണത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭരിഭ്രാന്തിയിലാണ്. നാലെമൂക്കാല്‍ വര്‍ഷത്തെ മോദിയുടെ ഭരണം ജനങ്ങള്‍ക്ക് നിരാശമാത്രമാണ് നല്‍കിയത്. മോദിയെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത പ്രസ്ഥാനം സി.പി.എം മത്രമാണ്. സി.പി.എമ്മിന്റെ ഡല്‍ഹിയിലേയും ബംഗാളിലെയും ത്രിപുരയിലെയും നേതാക്കാള്‍ ജനാധിപത്യ മതേതര ഐക്യത്തിനായി അണിനിരക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്നത് കേരളത്തിലെ സി.പി.എം ഘടകമാണ്. സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് ഒരുപാലമായി പ്രവര്‍ത്തിക്കുന്ന വല്‍സന്‍ തില്ലങ്കരിയെപോലുള്ള നേതാക്കള്‍ക്കാണ് ഇടതുസര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത്.

കണ്ണൂരില്‍ കൊലപാതകത്തിന്റെ തുടക്കകാരന്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭീരുവായ കമ്മ്യൂണിസ്റ്റുകാരനാണ് പിണറായി വിജയന്‍. അതിനാലാണ് ഇത്ര പോലീസ് സുരക്ഷയില്‍ നടക്കുന്നത്. തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ ന്യൂനപക്ഷം സ്‌നേഹം പറയുന്ന സി.പി.എമ്മാണ് കണ്ണൂരില്‍ മുസ്ലീം യുവാക്കളെ തെരഞ്ഞുപിടിച്ച് വെട്ടികൊലപ്പെടുത്തുന്നത്. അതിന്റെ ഇരകളാണ് അരിയില്‍ ഷുക്കൂറും ഷുഹൈബ് എടയന്നൂരും തലശ്ശേരി ഫസലും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തേണ്ടകാലം അതിക്രമിച്ചു.

mullapalli in kannur program

മോദിക്കും പിണറായി വിജയനും സമാനതകള്‍ ഏറെയാണ്. മോദി ഫാസിസ്റ്റാണെങ്കില്‍ പിണറായി സ്റ്റാലിനാണ്. രണ്ടുപേരും വാചോടാപം കൊണ്ടാണ് ജീവിക്കുന്നത്. നല്ലദിനങ്ങള്‍ വാഗ്ദാനം ചെയ്തു മോദിയും എല്ലാം ശരിയാവും എന്നും പിണറായി വിജയനും പറഞ്ഞാണ് അധികാരത്തില്‍ വന്നത്. എന്നിട്ട് എന്തായി. വല്ലതും നടന്നോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ പ്രസക്തിയില്ല. പിണറായി വിജയന്‍ ഇന്ത്യയിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയായിരിക്കും. ഡല്‍ഹിയിലെ എ.കെ.ജി സെന്റര്‍ ഉടന്‍തന്നെ താഴ്ട്ട് പൂട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാവിലെ ഇരിക്കൂര്‍, പേരാവൂര്‍, മടന്നൂര്‍, ധര്‍മ്മടം, അഴിക്കോട് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം നടത്തി.

ബുധനാഴ്ച തലശ്ശേരി , കൂത്ത്പറമ്പ് മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ഉച്ചയോടെ ജനമോചനയാത്ര വയനാട് ജില്ലയില്‍ പ്രവേശിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എടയന്നൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് രക്തസാക്ഷി ഷുഹൈബിന്റെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, ഡോ.ശൂരനാട് രാജശേഖരന്‍, സി.ആര്‍.ജയപ്രകാശ്, ജോസഫ് വാഴക്കന്‍, എ.എ.ഷുക്കൂര്‍, കെ.സി.അബു, ലതികാ സുഭാഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹക്കീം കുന്നേല്‍, സതീശന്‍ പാച്ചേനി, ജോണ്‍സണ്‍ എബ്രഹാം, ഷാനിമോള്‍ ഉസ്മാന്‍, കെ.സി.ജോസഫ് എം.എല്‍.എ, സണ്ണി ജോസഫ് എം.എല്‍.എ, സജീവ് ജോസഫ്, പി.എം.സുരേഷ് ബാബു,കെ.പി.അനില്‍കുമാര്‍, മണ്‍വിളരാധാകൃഷ്ണന്‍, ആര്‍.വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Mullapally Ramachandran in kannur
topbanner

More News from this section

Subscribe by Email