Tuesday November 13th, 2018 - 10:57:am
topbanner

ദുരൂഹ സാഹചര്യത്തിൽ കാസറഗോഡിൽ നിന്നും കാണാതായ ഒരാൾ കൂടി മരിച്ചതായി സന്ദേശം

NewsDesk
ദുരൂഹ സാഹചര്യത്തിൽ കാസറഗോഡിൽ നിന്നും  കാണാതായ ഒരാൾ കൂടി മരിച്ചതായി സന്ദേശം

കാസറഗോഡിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ഒരാൾ കൂടി മരിച്ചതായി സന്ദേശം. പടന്നയിൽനിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ഒരാൾ കൂടി മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം.

എന്നാല്‍ മരണവിവരം എന്‍ഐഎ സ്ഥിരികരിച്ചിട്ടില്ല. പടന്ന വടക്കേപ്പുറത്തെ ടി.കെ. മുർഷിദ് മുഹമ്മദ് ആണ് മരിച്ചതായുള്ള സന്ദേശം ലഭിച്ചത്. യുവാവിന്റെ പിതാവിനും സാമൂഹിക പ്രവർത്തകനുമായിരുന്നു സന്ദേശം.

അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയെന്ന് കരുതപ്പെടുന്ന പടന്നയിലെ യുവാക്കളിൽ ടെലഗ്രാം ആപ്പ് വഴി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അഷ്ഫാക്ക് മജീദ് തന്നെയാണ് ഇത്തവണയും സന്ദേശം അയച്ചിരിക്കുന്നത്. മരണത്തെക്കുറിച്ച് പോലീസ് ഇന്റിലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചുവെങ്കിലും സ്ഥിരീകരണം നൽകിയിട്ടില്ല.

2016 ജൂൺ മൂന്നിന് അബൂദാബിയിൽ നിന്നും നാട്ടിലേക്ക് വരുന്നവഴി മുംബൈയിൽ നിന്നാണ് മുര്‍ഷിദിനെ കാണാതാകുന്നത്. ഒരു വർഷം മുന്പ് അബുദാബിയിലേക്ക് പോയതായിരുന്നു. ദുബായിൽ നിന്നും നാട്ടിലെക്ക് വന്ന സുഹൃത്തും നാട്ടുകാരനുമായ കെ. മുഹമ്മദ് സാജിദിനൊപ്പാണ് മുര്‍ഷിദ് നാടുവിട്ടത്.

ഫെബ്രവരി 26 ന് സംഘത്തിലെ ടി.കെ. ഹഫീസുദ്ദീൻ ആളില്ലാ വിമാനത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. അന്നത്തെ ആക്രമത്തിൽ മുർഷിദും മരിച്ചതായി ആദ്യം പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഇയാൾ ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു സന്ദേശം.

Read more topics: Missing, ISs, Afghanistan,
English summary
Missing Kerala youths have reached IS's bastion in Afghanistan
topbanner

More News from this section

Subscribe by Email