Sunday September 23rd, 2018 - 12:57:am
topbanner

കാണാതായ സുഖോയ് വിമാന പൈലറ്റുമാരെ കണ്ടെത്തണം: മുഖ്യമന്ത്രി

NewsDesk
കാണാതായ സുഖോയ് വിമാന പൈലറ്റുമാരെ കണ്ടെത്തണം: മുഖ്യമന്ത്രി

വ്യോമസേനയുടെ കാണാതായ സുഖോയ് വിമാനത്തിലുണ്ടിരുന്ന രണ്ടു പൈലറ്റുമാരെ കണ്ടെത്താൻ സാധ്യമായ എല്ലാ നടപടിയും എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മെയ് 23-ന് അസമിലെ തേജ്പൂർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയെങ്കിലും പൈലറ്റുമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മലയാളിയായ സ്ക്വഡ്രൻ ലീഡർ അച്ചുദേവ് പൈലറ്റുമാരിൽ ഒരാളാണ്. മകനെ കാണാതായിനെ തുടർന്ന് ഉത്ക്കണ്ഠയിലായ അച്ചുദേവിന്റെ മാതാപിതാക്കൾ തേജ്പൂരിലേക്ക് പോയിട്ടുണ്ട്. അവർക്ക് ആവശ്യമായ സഹായം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

English summary
Missing Air Force Sukhoi Su-30
topbanner

More News from this section

Subscribe by Email