Wednesday November 14th, 2018 - 11:54:pm
topbanner

പരന്ന വായനയിലൂടെ മാത്രമേ സര്‍വ്വ മേഖലയിലും വിജയിച്ചു മുന്നേറാന്‍ കഴിയൂ : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

NewsDesk
പരന്ന വായനയിലൂടെ മാത്രമേ സര്‍വ്വ മേഖലയിലും വിജയിച്ചു മുന്നേറാന്‍ കഴിയൂ : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

കോട്ടയം: പരന്ന വായനയിലൂടെ മാത്രമേ സര്‍വ്വ മേഖലയിലും വിജയിച്ചു മുന്നേറാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് . മഹാത്മാഗാന്ധി സര്വ്വ കലാശാല ലൈഫ് ലോങ്ങ് ലേര്‍ണിംഗ് വകുപ്പില്‍

തുടങ്ങിയ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതി നവീനാശയങ്ങളില്‍ അധിഷ്ടിതമാണ്. ഉത്കൃഷ്ട വായന ഇതിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ മികച്ച പത്ത് സര്‍വ്വകലാശാലകളിലൊന്നാകാന്‍ കഴിഞ്ഞ മഹാത്മാഗാന്ധി സര്‍വ്വകലാശാലക്ക് സര്‍വിധ പിന്തുണയും നല്കുമമെന്നും പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍വ്വകലാശാല നടത്തിയ മുന്നേറ്റം നിയമസഭയുടെ അഭിനന്ദനം നേടിയ കാര്യവും മന്ത്രി അനുസ്മരിച്ചു.

മത്സര പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാര്‍ഥിയകള്‍ക്ക് മികച്ച സൗകര്യങ്ങളാണ് സര്‍വ്വകലാശാല സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ഇന്സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് സാറ്റലൈറ്റ് ക്ലാസ്സുകളും സംഘടിപ്പിക്കുന്നതാണ്. മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഡയറക്ടര്‍.

വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിന്ഡിേൈക്കറ്റ് അംഗങ്ങളായ ഡോ. കെ. ഷറഫുദീന്‍, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ.എ. ജോസ്, ഡോ. ആര്‍. പ്രഗാഷ്, പ്രൊഫ. വി.എസ്. പ്രവീണ്‍ കുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. എം ആര്‍. ഉണ്ണി, വകുപ്പ് മേധാവികെ.എ. മഞ്ജുഷ, ഡയറക്ടര്‍ ഡോ. ആര്‍. എസ്. സന്ധ്യ എന്നിവര്‍ സംസാരിച്ചു.

മഹാത്മാഗാന്ധി സര്വ്വ കലാശാല ലൈഫ് ലോങ്ങ് ലേര്‍ണിംഗ് വകുപ്പില്‍ തുടങ്ങിയ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു

Read more topics: Minister, C. Raveendranath,
English summary
Minister of Education C. Raveendranath about reading
topbanner

More News from this section

Subscribe by Email