Thursday December 13th, 2018 - 9:58:am
topbanner

'അംബേദ്കര്‍ സുദര്‍' പുരസ്കാരം മന്ത്രി കടകംപള്ളി ഏറ്റുവാങ്ങി

fasila
'അംബേദ്കര്‍ സുദര്‍' പുരസ്കാരം മന്ത്രി കടകംപള്ളി ഏറ്റുവാങ്ങി

കേരളത്തില്‍ നടപ്പാക്കിയത് പോലെ ദളിതരടക്കമുള്ള അവര്‍ണരെ ക്ഷേത്ര ശാന്തിമാരായി നിയമിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെന്നെയില്‍ വിടുതലൈ ചിരുതൈഗള്‍ കച്ചി നല്‍കിയ അംബേദ്കര്‍ സുദര്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 603 ദിവസക്കാലം പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ അടക്കമുളളവര്‍ നടത്തിയ വൈക്കം സത്യാഗ്രഹ സമരത്തെ തുടര്‍ന്നാണ് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി കിട്ടിയതെങ്കില്‍, ഒരു സമരവും കൂടാതെയാണ് ദളിതരടക്കമുള്ള 140 പിന്നാക്കക്കാര്‍ക്ക് ക്ഷേത്രശ്രീകോവിലുകളില്‍ പ്രവേശിക്കാനുള്ള ചരിത്ര തീരുമാനം പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.

ഈ നിശബ്ദ വിപ്ലവത്തിനെ രാജ്യമെങ്ങും സ്വാഗതം ചെയ്തതിന്റെ തെളിവാണ് അംബേദ്കര്‍ സുദര്‍ പോലുള്ള പുരസ്കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജാതിവിവേചനത്തിനെതിരെ തമിഴ് നാട്ടില്‍ നടക്കുന്ന പോരാട്ടങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ദ്രാവിഡ പാര്‍ട്ടികളുടെയും, ഇടതുപാര്‍ട്ടികളുടെയും യോജിച്ച പോരാട്ടത്തിലൂടെ ജാതിരഹിത സമൂഹം എന്ന സ്വപ്നം നിറവേറ്റാനാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചതടക്കം കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നല്‍കിയ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങിയത്. മുന്‍വര്‍ഷങ്ങളില്‍ അരുന്ധതി റോയ് അടക്കമുളളവര്‍ക്ക് സമ്മാനിക്കപ്പെട്ട പുരസ്കാരമാണ് അംബേദ്കര്‍ സുദര്‍ പുരസ്കാരം.

English summary
Minister Kadakampally Surendran Ambedkar Sudar Award
topbanner

More News from this section

Subscribe by Email