Monday September 24th, 2018 - 1:14:pm
topbanner

പുതിയ രാഷ്ട്രീയ പാർട്ടിയുമായി മന്ത്രി കെ.ടി. ജലീൽ : മുസ്‍ലിം ലീഗിനെ തകർക്കാനോ....?

NewsDesk
പുതിയ രാഷ്ട്രീയ പാർട്ടിയുമായി  മന്ത്രി കെ.ടി. ജലീൽ : മുസ്‍ലിം ലീഗിനെ തകർക്കാനോ....?

മലപ്പുറം: പുതിയ രാഷ്ട്രീയ പാർട്ടിയുമായി മന്ത്രി കെ.ടി. ജലീൽ. ഇന്ത്യൻ സെക്കുലർ ലീഗ്’ എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. നിലവിലുള്ള ചില ഇടത് അനുകൂല ഇസ‌്‌ലാമിക പാർട്ടികൾ ജലീലിന്റെ പാർട്ടിയിൽ ലയിക്കാനും ധാരണയായി. പുതിയ പാർട്ടിക്കു കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഘടകകക്ഷി സ്ഥാനം ലഭിക്കും.

മു‌സ്‌ലിം ലീഗിനു ബദൽ ആകുകയാണു പുതിയ പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം. മലബാറിൽ മുസ്‌ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ പുതിയ രാഷ്ട്രീയപാർട്ടിക്കു കഴിയുമെന്നു സിപിഎം കണക്കുകൂട്ടുന്നു.

സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെയും നിർലോഭ പിന്തുണ ഈ നീക്കത്തിനുണ്ട്. ജലീലിന്റെ നേതൃത്വത്തിൽ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ കേരളത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷി സ്ഥാനം പിണറായി വിജയനും കോടിയേരിയും വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് വിവരം.

കടപ്പാട്:മനോരമ Minister KT jaleel new political party

നിലവിലുള്ള ചെറുകിട മുസ്‌ലിം രാഷ്ട്രീയ പാർട്ടികളായ ഇന്ത്യൻ നാഷനൽ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനൽ സെക്കുലർ കോൺഫറൻസ്, അബ്ദുൽ നാസർ മദനിയുടെ പിഡിപി എന്നിവ പുതിയ പാർട്ടിയിൽ ലയിക്കും. നേരത്തെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, എൻഡിഎഫ് തുടങ്ങിയവയെയും സഹകരിപ്പിക്കാൻ തീരുമാനിച്ചതാണെങ്കിലും നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ അവരെ ഒഴിവാക്കുകയായിരുന്നു.

മേൽപറഞ്ഞ പാർട്ടികളെ കൂടാതെ, തമിഴ്‍നാട്ടിലെ മുസ്‌ലിം പാർട്ടികളായ മനിതെയാ മക്കൾ കട്ച്ചി, തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്‌ലിസ് ബചാവോ തെഹ്‌രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് പാർട്ടി, ഉത്തർപ്രദേശിലെ പാർട്ടികളായ പീസ് പാർട്ടി ഓഫ് ഇന്ത്യ, ക്വമി ഏകത ദൾ, ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസ്, ഓൾ ഇന്ത്യ മുസ്‌ലിം ഫോറം, പർച്ചം പാർട്ടി ഓഫ് ഇന്ത്യ, നാഷനൽ ലോക്താന്ത്രിക് പാർട്ടി, മോമിൻ കോൺഫറൻസ്, ഇത്തിഹാദ്-ഇ-മില്ലത് കൗൺസിൽ, ബംഗാളിലെ പ്രോഗ്രസ്സീവ് മുസ്‌ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളും പുതിയ പാർട്ടിയിൽ ലയിക്കും.

മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസർകോട്, വയനാട് എന്നീ മണ്ഡലങ്ങളിൽ പുതിയ പാർട്ടിക്കു നിർണായക സ്വാധീനമുണ്ടെന്നാണു കെ.ടി. ജലീലും പി.ടി.എ. റഹീമും പി.വി അൻവറും അവകാശപ്പെടുന്നത്.

English summary
Minister KT jaleel new political party, To break Muslim leagues
topbanner

More News from this section

Subscribe by Email