Friday August 17th, 2018 - 5:49:am
topbanner

മട്ടന്നൂർ; രണ്ടു സ്റ്റീൽ ബോംബുകൾ പിടികൂടി

Renjini
മട്ടന്നൂർ; രണ്ടു സ്റ്റീൽ ബോംബുകൾ പിടികൂടി

മട്ടന്നൂർ :വെളിയമ്പ്ര പെരിയത്തിൽ നിന്ന് രണ്ടു സ്റ്റീൽ ബോംബുകൾ പിടികൂടി. രഹസ്യവിവരത്തെ തുടർന്നു മട്ടന്നൂർ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്. പെരിയം കമ്പിവേലിയിലെ ചെങ്കൽ ക്വാറിക്കു സമീപത്തെ ചെങ്കല്ലുകൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ബോംബുകൾ.

കസ്റ്റഡിയിലെടുത്ത ബോംബുകൾ മട്ടന്നൂർ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി. പിടികൂടിയ ബോംബുകൾ ഉഗ്രശേഷിയുള്ളതാണെന്നു  പോലീസ് അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തു നിന്നു വാളുകളും പിടികൂടിയിരുന്നു. പിടികൂടിയ ബോംബുകൾ കണ്ണൂരിൽ നിന്നെത്തുന്ന ബോംബ് സ്ക്വാഡുകൾ നിർവീര്യമാക്കും.

English summary
Mattannur Two steel bombs were seized
topbanner

More News from this section

Subscribe by Email