topbanner
Sunday December 17th, 2017 - 11:50:am
topbanner
topbanner

ഗുരുഗോപിനാഥ് പുരസ്ക്കാരം മട്ടന്നൂരിന്; സമർപ്പണം 24നു കലാമണ്ഡലത്തിൽ

NewsDesk
ഗുരുഗോപിനാഥ് പുരസ്ക്കാരം മട്ടന്നൂരിന്; സമർപ്പണം 24നു കലാമണ്ഡലത്തിൽ

ഈ വർഷത്തെ ഗുരുഗോപിനാഥ് പ്രതിഭാപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വാദ്യകലാനിധി പുരസ്ക്കാരം മട്ടന്നൂർ ശങ്കരൻകുട്ടിക്കാണ്. സംഗീതത്തിനു സി.എൻ. വേണുഗോപാലിനും കേരളനടനത്തിനു വാചസ്പതി കൃഷ്ണകുമാർ, ആർ. ജോയ് എന്നിവർക്കുമാണു പുരസ്ക്കാരങ്ങൾ. ഗുരുഗോപിനാഥ് ട്രസ്റ്റ് ചെയർമാൻ നെടുമുടി വേണു പത്രസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

നടനകലാനിധി ഡോ: ഗുരുഗോപിനാഥിന്റെ നൂറ്റിയെട്ടാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ചു ജൂൺ 24-നു ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നടക്കുന്ന സാംസ്ക്കാരികസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പുരസ്ക്കാരങ്ങൾ സമ്മാനിക്കും.

നെടുമുടി വേണു, പ്രൊഫ: വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ഡോ: എം.ജി. ശശിഭൂഷൺ, എന്നിവർ ഉൾപ്പെട്ട സമിതിയാണു പുരസ്ക്കാരങ്ങൾ നിർണ്ണയിച്ചത്. ഇവർക്കുപുറമെ ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.കെ. ചെല്ലപ്പൻ നായർ, പ്രൊഫ: ലേഖാ തങ്കച്ചി, നടനഗ്രാമം മുൻ‌ എക്സിക്യൂട്ടീവ് ഓഫീസർ സി.ആർ. പങ്കജാക്ഷക്കുറുപ്പ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കഥകളിയാചാര്യനും നൃത്തപ്രതിഭയും കേരളനടനത്തിന്റെ ആവിഷ്ക്കർത്താവും ആയിരുന്ന ഗുരുഗോപിനാഥിന്റെ ജയന്തിയാഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. മൂന്നുമണിക്ക് യു.ആർ. പ്രദീപ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരികസമ്മേളനത്തിൽ കലാമണ്ഡലം വൈസ് ചൻസലർ ഡോ: എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണവും പ്രൊഫ: വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള അനുസ്മരണവും നടത്തും. ഡോ: കെ.കെ. സുന്ദരേശൻ, വാസന്തി മേനോൻ, ഡോ: എൻ.ആർ. ഗ്രാമപ്രദാശ്, കലാമണ്ഡലം പ്രഭാകരൻ, ഭവാനി ചെല്ലപ്പൻ, ഇ.എം. രാധ, പ്രൊഫ: ലേഖ തങ്കച്ചി, ഡോ: എം.ജി. ശശിഭൂഷൻ, പി.പി. സുബ്രഹ്മണ്യൻ, വികെ ചെല്ലപ്പൻ നായർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കേരളനടനം നടക്കും.

English summary
Mattannur sankarankutty guru gopinath award
topbanner topbanner

More News from this section

Subscribe by Email