Wednesday September 26th, 2018 - 10:53:am
topbanner

മട്ടന്നൂർ മേഖലയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച

Renjini
മട്ടന്നൂർ മേഖലയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച

മട്ടന്നൂർ :കീഴല്ലൂർ മേഖലയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച. ഭണ്ഡാരം തകർത്തു പണം കവർന്നു. മട്ടന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.കീഴല്ലൂർ വളയാൽ കടാങ്ങോട് കല്ലിക്കണ്ടി മടപ്പുര ക്ഷേത്രത്തിലും കോളി പാലം മുത്തപ്പൻ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ക്ഷേത്രത്തിനു മുന്നിലെയും നടയുടെ ഭാഗത്തും സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ചു പണം കവർന്നത്.

രണ്ടു ക്ഷേത്രങ്ങളിലെയുമായി മൂന്നു ഭണ്ഡാരങ്ങളിലെയുമാണ് പണം കവർന്നത്. ഇന്നു രാവിലെ ഭാരവാഹികൾ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞ ജനുവരി  23നാണ് കല്ലിക്കണ്ടി മടപ്പുര ക്ഷേത്രത്തിലെ ഭണ്ഡാരം  തുറന്നത്. പിന്നീടു തുറക്കാത്തതിനാൽ 20,000 ത്തോളം രൂപ ഭണ്ഡാരത്തിലുണ്ടാകുവെന്നു ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.   

ഒരു കിലോമീറ്റർ ചുറ്റുളവിലാണ് ഇരു ക്ഷേത്രങ്ങളുമുള്ളത്. കോളിപ്പാലം മുത്തപ്പൻ ക്ഷേത്രത്തിലെ ശ്രീകോവിലിനും ക്ഷേത്രനടയിലുമുള്ള ഭണ്ഡാരങ്ങളാണ് തകർത്തത്. ഓഫീസിന്റെ വാതിലും കുത്തിപ്പൊളിച്ച നിലയിലാണ്.  ഭണ്ഡാരങ്ങൾ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച  കമ്പിപാര ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

കല്ലിക്കണ്ടി ക്ഷേത്രം പ്രസിഡന്റ് പി.കെ.ആനന്ദൻ മട്ടന്നൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നു  എസ്ഐ ശിവൻ ചോടോത്തും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു വർഷം മുമ്പ് ഈ ക്ഷേത്രത്തിനു സമീപത്തുള്ള  ഭഗവതി ക്ഷേത്രത്തിൽ കവർച്ച  നടന്നിരുന്നുവെങ്കിലും പ്രതികളെ  പിടികൂടാനായില്ല. രണ്ടാഴ്ച മുമ്പ് പെരിഞ്ചേരി ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു.

Read more topics: Mattannur, Two, temples, stolen
English summary
Two temples were stolen in Mattannur region
topbanner

More News from this section

Subscribe by Email