Friday September 21st, 2018 - 7:45:am
topbanner
Breaking News

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

NewsDesk
പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

കോഴിക്കോട്: മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം.

മുസ്ലീം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന ജസ്റ്റീസ് കമാല്‍ പാഷയുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട് ആരോ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് അതേപടി എടുത്ത് കൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമര്‍ശനമുണ്ടാകാന്‍ കാരണം.

കോഴിക്കോട് എഡീഷന്‍ മാതൃഭൂമിയുടെ നഗരം പേജിലാണ് ആപ്പ്‌സ്‌ടോക്ക് എന്നൊരു വിഭാഗത്തില്‍ ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത്.

കുറിപ്പുകള്‍ ഇസ് ലാം വിരുദ്ധമാണെന്നാരോപിച്ചാണ് മുസ്‌ലീം സംഘടനകളും വ്യക്തികളും പത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമി പത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. 

ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗീയത ഇളക്കിവിടുന്നതിനും മുസ്ലീംങ്ങളെ അപമാനിക്കുന്നതിനും ഉപയോഗിക്കുന്ന വാദങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉണ്ട്. മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ആ പത്രത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന് എസ്.എസ്.എഫ് ആരോപിച്ചു.


ക്ഷമ പറഞ്ഞ് പത്രം
മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് എന്ന പംക്തിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതില്‍ മാതൃഭൂമി നിര്‍വ്യാജം ഖേദിക്കുന്നു. പത്രാധിപര്‍, മാതൃഭൂമി......

ഫോര്‍ട്ട്‌കൊച്ചി യുവതിയുടെ കൊലപാതകം: ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകം

'എംഎല്‍യുടെ ഭാര്യ പണി തുടങ്ങി'; മാതൃഭൂമി ചാനലിലെ റിപ്പോര്‍ട്ടറെ ലക്ഷ്യംവെച്ച് ശ്രീനിജിന്‍

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

ലോറിക്കടിയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം; ദുരൂഹതയേറുന്നു

English summary
pravachaka nindha social media against Mathrubhmi news paper
topbanner

More News from this section

Subscribe by Email