Tuesday December 11th, 2018 - 2:45:pm
topbanner

തലശ്ശേരി നഗര മധ്യത്തില്‍ വന്‍ തീപ്പിടുത്തം

Aswani
തലശ്ശേരി നഗര മധ്യത്തില്‍ വന്‍ തീപ്പിടുത്തം

തലശ്ശേരി: തലശ്ശേരിയുടെ നഗരമധ്യത്തില്‍ വന്‍ തീപിടുത്തും. ആളപായം ഒന്നും തന്നെ ഇല്ല. എ വി കെ നായര്‍ റോഡിലെ തങ്ങള്‍ ബില്‍ഡിങ്ങില്‍ ഇന്ന് സസ്യക്ക് 6.30 ടെയാണ് തീപിടുത്തും ഉണ്ടായത്.

മൂന്ന് നില വ്യാപാര സമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. കോര്‍പ്പറേഷന്‍ ബാങ്ക്, വസ്ത്രാലയം, ജൂവലറി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു ഇത്. പുക ഉയരുന്ന കണ്ട് സംശയം തോന്നിയ സമീപവാസികളാണ് അഗ്‌നിശമന സേനയിലും പോലീസിലും വിവരമറിയിച്ചത്. തലശ്ശേരി, കൂത്ത്പറമ്പ് പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ 4 യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടാണ് തീ അണച്ചത്. ഒരു മണിക്കുറോളം പ്രയത്‌നിച്ചാണ് അഗ്‌നി നിയന്ത്രണ വിധേയമാക്കിയത് .

ഈ കടയുടെ പിറകുവശത്ത് സമീപത്തെ കടകളിലെ ചപ്പ് ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുങ്ങിയ വഴിയാലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രയാസപ്പെട്ടാണ് അഗ്‌നിശമനസേനക്ക് സ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. തീപ്പിടുത്തം നടന്നത് നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്ഥലത്തായിരുന്നു. നാട്ടുകാരും പോലിസും ഒരുപോലെ പ്രവര്‍ത്തിച്ചത് കൊണ്ട് ഗതാഗത തടസം നേരിട്ടില്ല.

Read more topics: Massive fire, Thalassery town
English summary
Massive fire burning in Thalassery town
topbanner

More News from this section

Subscribe by Email