Wednesday August 21st, 2019 - 12:05:am
topbanner
topbanner

മവോവാദികളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാവുന്നു

Anusha Aroli
മവോവാദികളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാവുന്നു

തൃശൂർ: മവോവാദികളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാവുന്നു.

ഈ മാസം പതിനെട്ടിനാണ് വിവാഹം. കൊല്‍ക്കത്ത, പര്‍ഗാനാസ് സ്വദേശിയായ ടൂള്‍ടൂള്‍ ഗോസ്വാമി- മദന്‍ഗോസ്വാമി ദമ്പതികളുടെ മകന്‍ ഓര്‍ക്കോദീപാണ് ആമിയെ വിവാഹം കഴിക്കുന്നത്.

മകളുടെ വിവാഹത്തിനായി തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷ് 18ന് ഒരുദിവസത്തെ പരോളില്‍ വലപ്പാട്ടെ ഷൈനയുടെ വീടായ പുതിയ വീട്ടില്‍ രാവിലെ പത്തിന് എത്തും.അവിടെ വെച്ച് രജിസ്റ്റര്‍ വിവാഹം നടക്കും. വൈകീട്ട് അഞ്ചോടെ രൂപേഷ് തിരിച്ചു പോകും. 

പത്തൊന്‍പതിന് തൃശ്ശൂര്‍, വാടാനപ്പള്ളി വ്യാപാര ഭവനില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തുമുതല്‍ സുഹൃത്തുക്കളുടെ കൂടിച്ചേരല്‍ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്.

English summary
Maoists Rupesh daughter ammi's marriage
topbanner

More News from this section

Subscribe by Email