Thursday June 20th, 2019 - 11:05:am
topbanner
topbanner

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി വിവാഹിതയായി

Anusha Aroli
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി വിവാഹിതയായി

തൃശൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേയും ഷൈനയുടേയും മകള്‍ ആമി പുതു ജീവിതത്തിലേയ്ക്ക്.വിദ്യാര്‍ഥി സംഘടനാ രംഗത്തെ സഹപ്രവര്‍ത്തകന്‍ കല്‍ക്കത്ത 24 പര്‍ഗാന ജില്ലയിലെ മദന്‍ ഗോപാലിന്റെയും ടുള്‍ടുളിന്റെയും മകന്‍ ഓര്‍ക്കോ ദീപുമായാണ് ഇന്നലെ സ്പഷ്യല്‍ മാരേജ് ആക്ടപ്രകാരം വിവാഹം ചെയ്തത്.

ഷൈനയുടെ വലപ്പാട്ടെ വീട്ടില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി 14 പേരാണുണ്ടായിരുന്നത്. തൃപ്രയാര്‍ സബ് റജിസ്ട്രാറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിന്‍ സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. തണ്ടര്‍ബോള്‍ട്ടിന്റെ ഉള്‍പ്പെടെ കനത്ത പോലീസ് കാവലില്‍ രൂപേഷും വിവാഹച്ചടങ്ങിനെത്തിയിരുന്നു.

പരോളില്‍ എത്തിയ രൂപേഷിനെ ചടങ്ങുകള്‍ക്ക് ശേഷം വിയ്യൂര്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി .ഷൈന നേരത്തെ എല്ലാ കേസ്സുകളില്‍ നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലുണ്ടായിരുന്നു.അതു കൊണ്ടു തന്നെ മാതാപിതാക്കളുടെ സാന്നിദ്ധ്യം ആമിയുടെ വിവാഹത്തിനുണ്ടായി. അനിയത്തി സവേരയും ഉണ്ടായിരുന്നു.ഇന്ന് രാവിലെ 10ന് വാടാനപ്പള്ളി വ്യാപാരഭവന്‍ ഹാളില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് സല്‍ക്കാരമുണ്ട്.

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേയും ഷൈനയുടേയും മകള്‍ ആമിയുടെ വിവാഹ സൗഹൃദ വിരുന്നില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുത്തേയ്ക്കും. ഇന്ന് രാവിലെ 10ന് വാടാനപ്പള്ളി വ്യാപാര ഭവന്‍ ഹാളിലാണ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായുള്ള ഒത്തുചേരല്‍.

English summary
Maoist leader roopesh daughter Ami was married
topbanner

More News from this section

Subscribe by Email