Wednesday November 21st, 2018 - 11:38:pm
topbanner

മഞ്ജുഷ മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

NewsDesk
മഞ്ജുഷ മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു. പെരുമ്ബാവൂര്‍ വളയം ചിറങ്ങര സ്വദേശിയുമായ മഞ്ജുഷ മോഹന്‍ദാസാ (27)ണ് മരിച്ചത്.

ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ മിനിലോറി ഇടിച്ചായിരുന്നു അപകടം. കഴിഞ്ഞ ആഴ്ച എംസി റോഡില്‍ താന്നിപ്പുഴയില്‍ അനിതാ വിദ്യാലയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്.manjusha-mohandas

മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സ്കൂട്ടറില്‍ കാലടി യൂനിവേഴ്സിറ്റിയിലേക്ക് പോകുമ്ബോഴായിരുന്നു അപകടം നടന്നത്. എതിരെ വന്ന കള്ള് കയറ്റി വന്ന മിനിലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read more topics: Manjusha Mohandas, died, accident,
English summary
Star Singer Reality Show Manjusha Mohandas died in a road accident
topbanner

More News from this section

Subscribe by Email