Wednesday October 24th, 2018 - 2:09:am
topbanner
Breaking News

മഞ്ജുവിനോട് മകള്‍ക്ക് ഇത്രയും പകയോ..?; പിതാവിന്റെ മരണദിവസം മഞ്ജുവിനെ ഞെട്ടിച്ച് മകളുടെ പെരുമാറ്റം

NewsDesk
മഞ്ജുവിനോട്  മകള്‍ക്ക് ഇത്രയും പകയോ..?;  പിതാവിന്റെ മരണദിവസം മഞ്ജുവിനെ ഞെട്ടിച്ച് മകളുടെ പെരുമാറ്റം

'എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോട് പരിഭവം' മഞ്ജുവാര്യരുടെ സൂര്‍പ്പര്‍ ഹിറ്റ് ചിത്രമായ കളിയാട്ടത്തിലെ ഗാനമാണിത്. മുത്തച്ഛനെ അവസാനമായി കാണാന്‍ മീനാക്ഷിയെത്തിയപ്പോള്‍ മഞ്ജുവിന്‍െ്‌റ മനസിലൂടെ ഈ വരികള്‍ ഒരു നിമിഷമെങ്കിലും കടന്നു പോയിരിക്കും. അച്ഛന്‍ മരിച്ച സങ്കടക്കടല്‍ ഉള്ളില്‍ ആര്‍ത്തിരുമ്പുമ്പോള്‍ ആശ്വാസത്തിനായി കൊതിച്ച മഞ്ജുവിനെ അതിനെക്കാളേറെ തളര്‍ത്തിയത് പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ച മകളുടെ അവഗണനയായിരിക്കും.

നടി മഞ്ജുവാര്യരുടെ പിതാവും പുള്ള് വാരിയം ശങ്കരവാര്യരുടെ മകനുമായ മാധവ വാര്യര്‍ കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ സിനിമാലോകവും മലയാളികളുടേയും മഞ്ജുവിനെ സ്‌നേഹിക്കുന്നവരുടേയും മനസില്‍ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ... ദിലീപ് വരുമോ? മകള്‍ മീനാക്ഷി എത്തുമോ എന്നത്... കുടുംബവുമായി ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

എന്നാല്‍ വൈകീട്ടോടെ അപ്രതീക്ഷിതമായാണ് ദിലീപും മകളും മഞ്ജുവിന്റെ വീട്ടിലേക്കെത്തിയത്. മഞ്ജുവുമായി അടുത്ത് ബന്ധമുള്ളവര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ദിലീപും മകളും എത്തുന്ന കാര്യം അറിവുണ്ടായിരുന്നില്ല. സംസ്‌കാരത്തിനു തൊട്ടുമുമ്പായാണ് ദിലീപും മകളും എത്തിയത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനൊപ്പമാണ് ഇരുവരും മഞ്ജു വാര്യരുടെ തൃശൂരിലെ പുള്ളിലെ വീട്ടിലേക്കെത്തിയത്. ചുറ്റുമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ദിലീപിന്റെ കൂടെ ഉണ്ടായിരുന്നവരും മറ്റും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു. ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതും വിലക്കി. തുടര്‍ന്നാണ് ദിലീപ് മകളുമായി എത്തിയത്.

മുന്‍ ഭാര്യയുടെ അച്ഛന്റെ ചേതനയറ്റ ശരീരത്തിലേക്ക് ഒരു നോക്ക് നോക്കിയ ശേഷം ദിലീപ് മഞ്ജുവിന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷം നേരെ വീടിന്റെ രണ്ടാം നിലയിലേക്ക്് പോയി. തുടര്‍ന്ന് സംസ്‌കാരം നടക്കുന്നതുവരെ അവിടെയായിരുന്നു. മറ്റ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ അവരുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറായില്ലെന്ന് അടുത്ത വൃത്തങ്ങള്‍ 'കേരള ഓണ്‍ലൈന്‍ ന്യൂസിനോട്' പറഞ്ഞു. മഞ്ജുവിന്റെ സഹോദരന്‍ മധുവാര്യരുടെ മകള്‍ ആവണിയുടെ സാന്നിധ്യമാണ് അല്‍പമെങ്കിലും മഞ്ജുവിന് ആശ്വാസമേകിയത്.

ഒരുപക്ഷെ അച്ഛന്റെ മരണത്തെക്കാളേറെ മകളുടെ പെരുമാറ്റമായിരിക്കും മഞ്ജുവിനെ ഏറെ വേദനിപ്പിച്ചിരിക്കുക. മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച ശേഷം മീനാക്ഷി അമ്മയെ ആശ്വസിപ്പിക്കാതെ മാറി ഇരിക്കുകയാണുണ്ടായത്്. അമ്മയെ ഒന്നു നോക്കാന്‍ പോലും തയ്യാറാകാതെ മീനാക്ഷി മാറിയിരുന്നത് കണ്ടുനിന്നവരെപോലും വേദനിപ്പിച്ചു. കുറച്ചുനേരം മൃതദേഹം കിടത്തിയ ഹാളില്‍ ഇരുന്ന മീനാക്ഷി ദിലീപിന്റെ അടുത്തേക്ക്് പോയി. സംസ്‌കാരം കഴിഞ്ഞയുടന്‍ ഇരുവരും മടങ്ങി.

English summary
Manju warrier daughter meenakshi grand father Funeral Ceremony
topbanner

More News from this section

Subscribe by Email