topbanner
Saturday November 25th, 2017 - 4:38:pm
topbanner
Breaking News

ദിലീപിന്റെ തറവാട്ടിൽ മീനാക്ഷിയെ കാണാന്‍ മഞ്ജു എത്തി; മഞ്ജുവിനോട് സംസാരിക്കാൻ മീനാക്ഷി തയാറായില്ല..?

fasila
ദിലീപിന്റെ തറവാട്ടിൽ മീനാക്ഷിയെ കാണാന്‍ മഞ്ജു എത്തി; മഞ്ജുവിനോട് സംസാരിക്കാൻ മീനാക്ഷി തയാറായില്ല..?

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലിലായതോടെ എല്ലാവരും ആദ്യം അന്വേഷിച്ചത് മകള്‍ മീനാക്ഷി എവിടെയാണെന്നാണ്. അറസ്റ്റിന് പിന്നാലെ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യാ മാധവനും കേസില്‍ ആരോപണ വിധേയയായ സാഹചര്യത്തില്‍ മീനാക്ഷിയെ ബന്ധുവിനൊപ്പം ദുബൈയിലേക്ക് മാറ്റിയെന്നായിരുന്നു പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ദിലീപിന്റെ തറവാട്ടിലാണ് മീനാക്ഷിയുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടിൽ അറിയാൻ കഴിഞ്ഞത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മീനാക്ഷിയെ കാണാന്‍ മഞ്ജു തറവാട്ടില്‍ എത്തിയെന്നും മഞ്ജുവിനോട് സംസാരിക്കാന്‍ മീനാക്ഷി തയാറായില്ല എന്നും കാവ്യ മഞ്ജുവിനോട് കാര്യമായ എതിര്‍പ്പ് കാണിച്ചില്ലെന്നും സ്നേഹത്തോടെയാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഞ്ജുവാണ് ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് മീനാക്ഷിയ്ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് മഞ്ജു തറവാട്ടില്‍ എത്തിയത്. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഓഗസ്റ്റ് 25 ന് ഹൈക്കോടതി വിധി പറയും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് കോടതി ഓഗസ്റ്റ് 29 ന് മാത്രമേ വിധി പറയുകയുള്ളൂ.

കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം. എന്നാല്‍, കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ദിലീപിനെ പോലെ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. അതേസമയം നീതിന്യായ വ്യവസ്ഥയെ പോലും സംശയിക്കുകയാണ് ദിലീപിന്റെ ആരാധകരിൽ ചിലർ.

Read more topics: Manju, meet, Meenakshi
English summary
Manju to meet Meenakshi at Dileep's house Meenakshi refused to talk to Manju
topbanner topbanner

More News from this section

Subscribe by Email