Monday July 23rd, 2018 - 5:49:am
topbanner
Breaking News

എന്തുകൊണ്ടാണ് മീനാക്ഷി മാത്രം മഞ്ജുവുമായി സമരസപ്പെടാത്തത്...?

fasila
എന്തുകൊണ്ടാണ് മീനാക്ഷി മാത്രം മഞ്ജുവുമായി സമരസപ്പെടാത്തത്...?

മഞ്ജുവും ദിലീപുമായി സമരസപ്പെട്ടിരിക്കുന്നു. മഞ്ജുവുമായി സമരസപ്പെടാത്ത ഒരാള്‍ മാത്രമേ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളൂ. അത് മീനാക്ഷിയാണ്. കാവ്യ മാധവന്‍ പോലും മഞ്ജുവുമായി സമരസപ്പെട്ടുകഴിഞ്ഞു. എന്നാല്‍ മീനാക്ഷി മഞ്ജുവുമായി അകന്നുതന്നെ നില്‍ക്കുന്നു. അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞയില്‍ നിന്നും മീനാക്ഷി കടുകിട വ്യതിചലിച്ചിട്ടില്ല. 

ഇത്തവണ മഞ്ജു നാഫാ അവാര്‍ഡ് പ്രോഗ്രാമിന് അമേരിക്കയിലേക്ക് പോയി. കഴിഞ്ഞ വര്‍ഷവും മഞ്ജു ഇതേ അവാര്‍ഡ് പ്രോഗ്രാമിന് യു.എസ്.ലേയ്ക്ക് പോയിരുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്ബോഴായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മഞ്ജുവിന്റെ അമേരിക്കന്‍ യാത്ര. അന്ന് മീനാക്ഷി മഞ്ജുവിനെ ഫോണില്‍ വിളിച്ച്‌ നെഞ്ചത്ത് കൈവെച്ച്‌ പറഞ്ഞതാണ്. 'അമ്മേ, അച്ഛന്‍ ജയിലില്‍ കിടക്കുമ്ബോള്‍ അമ്മ അമേരിക്കയില്‍ പോയി ആടുകയും പാടുകയും ഒന്നും ചെയ്യരുത്.

അമ്മ അച്ഛനു ജാമ്യം കിട്ടാന്‍വേണ്ടി പരിശ്രമിച്ചില്ലെങ്കിലും സാരമില്ല. അമ്മ അവിടെ വീട്ടിലിരുന്ന് അച്ഛനു വേണ്ടി പ്രാര്‍ത്ഥിക്കണം. എന്റെ അച്ഛന്‍ ഒരു പാവമാണ്. ചെയ്യാത്ത തെറ്റിനാണ് അച്ഛനെ ജയിലില്‍ പിടിച്ചിട്ടിരിക്കുന്നത്. അമ്മ അമേരിക്കയിലേക്ക് പോവല്ലേ." പക്ഷേ മീനാക്ഷിയുടെ കണ്ണീര് മഞ്ജു കണ്ടില്ല. മഞ്ജു അമേരിക്കയില്‍ പോയി ആടുകയും പാടുകയും ചെയ്തു. അതിന്റെ പക മീനാക്ഷിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

കെടാത്ത കനലു പോലെ. പ്രായപൂര്‍ത്തിയായ മകളെവിട്ട് സിനിമയില്‍ അഭിനയിക്കാന്‍ പോയ അമ്മ എന്ന തരത്തിലുള്ള ഇമേജ് മഞ്ജുവിനെക്കുറിച്ച്‌ കേരളത്തിലെ സ്ത്രീകളുടെ മനസ്സില്‍ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീസമൂഹത്തിന്റെ ആ കാഴ്ചപ്പാടിന്റെ മുനയൊടിയ്ക്കാനും കേരള സമൂഹത്തിലെ ആദര്‍ശ വനിതയായി നിവര്‍ന്നു നില്‍ക്കാനും ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നല്‍കുക വഴി മഞ്ജുവിനു സാധിച്ചു.

English summary
Manju Warrier daughter Meenakshi Dileep
topbanner

More News from this section

Subscribe by Email