Tuesday September 25th, 2018 - 7:11:pm
topbanner

ബിജെപി സീറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കുമോ? ഉത്തരം നല്‍കി കേരള ഘടകം

PC NEETHU
ബിജെപി സീറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കുമോ? ഉത്തരം നല്‍കി കേരള ഘടകം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ മോഹന്‍ലാലും തിങ്കളാഴ്ച ഔദ്യോഗിക വസതിയില്‍ വെച്ചു നടത്തിയ കണ്ടുമുട്ടലിനെ തുടര്‍ന്നാണ് ബിജെപി സീറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കുമോ എന്ന് കേരളത്തില്‍ ചൂടുപിടിച്ചത്. മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചതും തുടര്‍ന്ന് മോദി ട്വീറ്റ് ചെയ്തതും സേഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തതോടെ ചര്‍ച്ച ഒന്നുകൂടി പൊടിപൊടിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ മോഹല്‍ലാല്‍ ബിജെപി സീറ്റില്‍ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. രണ്ടു ദിവസത്തെ ചൂടേറിയ ചര്‍ച്ചയ്ക്ക് ശേഷം കേരള ബിജെപി ഘടകം സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥിത്തം തള്ളികളയുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ വിശ്വശാന്തി ഫൗണ്ടേ ഷനെക്കുറിച്ചാണ് സംസാരിച്ചതെന്നും കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന കാന്‍സര്‍ സെന്ററിന് പൂര്‍ണ പിന്തുണ നസ്‌കുമെന്ന് മോദി പറഞ്ഞതായും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 

 

Read more topics: BJP, mohanlal, modi
English summary
Is he joining BJP? Malayalam actor Mohanlal meets Indian PM Modi, sets off rumours
topbanner

More News from this section

Subscribe by Email