Thursday September 20th, 2018 - 8:16:pm
topbanner
Breaking News

മലപ്പുറത്തും പാലക്കാടും കണ്ണൂരും വീണ്ടും ഉരുള്‍പൊട്ടല്‍

Renjini
മലപ്പുറത്തും പാലക്കാടും കണ്ണൂരും വീണ്ടും ഉരുള്‍പൊട്ടല്‍

കോഴിക്കോട് : വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍.മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവടങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.മലപ്പുറം നിലമ്പൂരില്‍ അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നിലമ്പൂര്‍ ആഢ്യന്‍പാറയിലും മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുമാണ് ഉരുള്‍പൊട്ടിയത്.

അപകടസാധ്യത കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ ഒരിടത്തും ആളപായമില്ല.അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പും കുറ്റിയിൽ ഉരുൾപൊട്ടലുണ്ടായി. ഫോറസ്റ്റ് ബംഗ്ലാവിനടുത്താണ് ഉരുൾപൊട്ടലുണ്ടായി. ഫോറസ്റ്റ് ബംഗ്ലാവിനടുത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്.

ഇവിടെ രണ്ട് നടപ്പാലങ്ങൾ ഒലിച്ചുപോയി. മേഖലയില്‍ ഇന്നു രാവിലെ മുതല്‍ ശക്തമായ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 




Read more topics: Malappuram, Palakkad, kannur, Frost
English summary
Frost in Malappuram Palakkad and Kannur
topbanner

More News from this section

Subscribe by Email