Friday February 22nd, 2019 - 8:14:am
topbanner

കണ്ണൂരിൽ കാട്ടാനയുടെ കൂടെ സെല്‍ഫിയെടുക്കാനിറങ്ങിയ യുവാവ് രക്ഷപ്പെട്ടത് ഒരീച്ച ഭാഗ്യത്തിന്

NewsDesk
കണ്ണൂരിൽ കാട്ടാനയുടെ കൂടെ സെല്‍ഫിയെടുക്കാനിറങ്ങിയ യുവാവ് രക്ഷപ്പെട്ടത് ഒരീച്ച ഭാഗ്യത്തിന്

കണ്ണൂർ: ആന സെല്‍ഫിയെടുക്കനിറങ്ങി ആനമണ്ടത്തരം കാണിച്ച വട്യറ സ്വദേശി രക്ഷപ്പെട്ടത് പക്ഷെ ഒരീച്ച ഭാഗ്യത്തിന്. ഇരിട്ടി വിളക്കോട് ഹാജി റോഡിലിറങ്ങിയ കാട്ടാനയെ കാണനെത്തിയ വട്യറ സ്വദേശി വടവതി സുരേഷിന് ഒരു മോഹം ആനയോടൊപ്പം ഒരു സെല്‍ഫിയെടുക്കണം.

പിന്നെ താമസിച്ചില്ല പൊലീസിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ച് കുറുക്കു വഴിയിലൂടെ കാട്ടാനയുള്ള ഭാഗത്തേക്ക് കയറി. സുരേഷ് ചെന്നുപെട്ടത് ആനയുടെ മുന്നില്‍ തന്നെ. പിന്നത്തെ കാഴ്ച്ച ആരെയും അത്ഭുതപ്പെടുത്തും.

അതിവേഗ നീക്കം നടത്താനാകുന്ന ആനയില്‍ നിന്നും സുരേഷ് ഒരു ഈച്ച ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഹെലിക്യാമില്‍ പതിഞ്ഞ ദൃശ്ങ്ങല്‍ കണ്ടാല്‍ ആരും അത് പറഞ്ഞു പോകും..

ഈച്ച ഭാഗ്യം തന്നെ......!! നാട്ടുകാരാണ് സുരേഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കാട്ടാനയുടെ ഒപ്പം സെല്‍ഫിയെടുത്ത് ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് ഹീറോ ആകുകയായിരുന്നു ലക്ഷ്യമെന്നാണ് സുരേഷ് പോലീസിനോട് പറഞ്ഞത്.

Viral News

Read more topics: selfie, wildlife, elephant, kannur,
English summary
Make a selfie with the wildlife elephant at kannur iritty
topbanner

More News from this section

Subscribe by Email