Monday September 24th, 2018 - 1:15:pm
topbanner

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു കാരണം വിലക്കു വകവയ്ക്കാതിരുന്നത്

NewsDesk
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു കാരണം വിലക്കു വകവയ്ക്കാതിരുന്നത്

കൊല്ലം: ഉത്സാഹത്തിന്റെയും ആത്മനിര്‍വൃതിയുടേയും സന്തോഷം നിറഞ്ഞിരുന്നു പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം വേദനയുടേയും രോദനത്തിന്റെയും വിലാപത്തിന്റെയും ഭൂമികയായി മാറിയത് വെറും മണിക്കൂറുകള്‍ കൊണ്ട്. കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ടുപകടത്തിനു കാരണമായത് വിലക്കു ലംഘിച്ച് നടത്തിയ വെടിക്കെട്ട്.

മുന്‍വര്‍ഷങ്ങളില്‍ മല്‍സര വെടിക്കെട്ടു നടന്നിരുന്ന സ്ഥലമാണിത്. എന്നാല്‍ അപകട സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഇത്തവണ വെടിക്കെട്ടിന് അനുമതി നല്‍കാതിരുന്നത്. പക്ഷെ വിലക്കു കണക്കിലെടുക്കാതെ വെടിക്കെട്ട് നടത്തുകയായിരുന്നു. രാത്രി പന്ത്രണ്ടര മുതല്‍ പുലര്‍ച്ചെ മൂന്നര വരെ നടന്ന വെടിക്കെട്ടു കാണാന്‍ പുരുഷന്മാരായിരുന്നു ഏറെയുമുണ്ടായിരുന്നത്.

പരിസരവാസികളാണ് അപകടത്തില്‍പ്പെട്ടവര്‍ ഏറെയും. അതേസമയം സ്ത്രീകളും കുട്ടികളുംഅപകടത്തില്‍പ്പെട്ടിരിക്കാനുള്ള സാധ്യതയും ഏറെയാണ്. അപകടത്തില്‍ ഇതുവരെ മൂന്നു സ്ത്രീകള്‍മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരു പോലീസുകാരനും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 

കൊല്ലത്ത് വെടിക്കെട്ടപകടത്തില്‍ 84 മരണം ; 200 പേര്‍ ആശുപത്രിയില്‍

Read more topics: Kollam, Puttingal, temple, fire
English summary
Major fire at Puttingal temple in Kollam in Kerala early Sunday morning leaving at least sixty dead and over a hundred injured,
topbanner

More News from this section

Subscribe by Email