topbanner
Saturday June 24th, 2017 - 5:43:am
topbanner

മദ്യവില്‍പ്പനശാല സംരക്ഷണത്തിനായി കോട്ടയത്ത് മദ്യപരുടെ പ്രകടനം

NewsDesk
മദ്യവില്‍പ്പനശാല സംരക്ഷണത്തിനായി കോട്ടയത്ത് മദ്യപരുടെ പ്രകടനം

കോട്ടയം: മദ്യവില്‍പ്പനശാല സംരക്ഷണത്തിനായി കോട്ടയത്ത് മദ്യപരുടെ പ്രകടനം. കടുത്തുരുത്തി ആദിത്യപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന മദ്യവില്‍പ്പന ശാലയെ അനുകൂലിച്ചാണ് പ്രകടനം നടന്നത്. കടുത്തുരുത്തിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബിവറേജ് ആദിത്യപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബിവറേജ് മാറ്റാന്‍ തീരുമാനിച്ചത്. ആദിത്യപുരത്ത് റിസോര്‍ട്ടിനായി കെട്ടിടം കണ്ടെത്തുകയും ബില്‍ കൗണ്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിവരം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ പാര്‍ട്ടികളും റസിഡന്റ്‌സ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മദ്യവില്‍പ്പന ശാല ആദിത്യപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെയാണ് മദ്യപര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. മദ്യസേവാസമിതി എന്ന പേരില്‍ സംഘടിച്ച മദ്യപര്‍ ആദിത്യപുരത്ത് തന്നെ മദ്യശാല വേണമെന്ന് ആവശ്യപ്പെട്ടു.

Read more topics: beverage, protest,
English summary
Madya vilpanashala samrakhana samithi kottayam
topbanner topbanner

More News from this section

Subscribe by Email