Monday September 24th, 2018 - 11:08:pm
topbanner

അബൂബക്കര്‍ സിദ്ദിഖ് വധം; സർക്കാർ ഭൂമി കൈയേറിയുള്ള ആർഎസ്എസ് ആയുധപരിശീലനം അന്വേഷിക്കണം: എം.വി ഗോവിന്ദൻ

fasila
അബൂബക്കര്‍ സിദ്ദിഖ് വധം; സർക്കാർ ഭൂമി കൈയേറിയുള്ള ആർഎസ്എസ് ആയുധപരിശീലനം അന്വേഷിക്കണം: എം.വി ഗോവിന്ദൻ

കാസർകോട്: ഉപ്പളയില്‍ സിപിഎെ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട പ്രതാപ് നഗറിലും, സോങ്കാലിലും ബേക്കൂറിലും സർക്കാർ ഭൂമി കൈയേറി ആർഎസ്എസ് ആയുധപരിശീലനം നടത്തുന്നത് പൊലീസ് അന്വേഷിക്കണമെന്ന് സിപിഎെ എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

അബൂബക്കർ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ പ്രദേശങ്ങളിൽ പലയിടത്തും സർക്കാർ ഭൂമി കൈയേറി ആർഎസ്എസ് താവളമാക്കിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളും നിർമിച്ചിട്ടുണ്ട്.

ഇവിടെ ആയുധ പരിശീലനവും ആയുധസംഭരണവുമുണ്ടെന്ന് പരാതിയുണ്ട്. കൊലയാളികൾക്കും ക്രിമിനലുകൾക്കും ഇവിടങ്ങളിൽ ഒളി സങ്കേതവുമുണ്ട്. പൊലീസ് ശക്തമായ നടപടിയെടുക്കണം. വർഗീയ സംഘർഷമുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകത്തിൽ ബിജെപി ജില്ലാ നേതാവിന് പങ്കുള്ളതായി വിവരമുണ്ട്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കൊലയ്ക്ക് ഉപയോഗിച്ച കത്തി ആർഎസ്എസ് ക്യാമ്പിൽനിന്നുള്ളതാണോയെന്ന് പൊലീസ് വിശദമായി പരിശോധിക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

 

Read more topics: kasaragod, abubakkar siddiq, murder
English summary
M.V. Govindan visited to abubakkar siddiq's family members
topbanner

More News from this section

Subscribe by Email