Sunday July 21st, 2019 - 12:20:pm
topbanner
topbanner

ആലപ്പുഴയിൽ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

RA
ആലപ്പുഴയിൽ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ: മകളെ ശല്യംചെയ്ത യുവാവ് പെണ്‍കുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി. ആലപ്പുഴ മുനിസിപ്പാലിറ്റി വാടയ്ക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യാക്കോസ് (20) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ 12.30ഓടെ വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം.വയറിന് കുത്തേറ്റ കുര്യനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു.അയല്‍വാസി വാടയ്ക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമന്‍ (42)നെ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തു.

സോളമന്റെ മകളെ കുര്യന്‍ നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. കുട്ടിയെ ശല്യം ചെയ്യരുതെന്ന് പലതവണ താക്കീതു ചെയ്തിട്ടും കുര്യൻ അത് അവ​ഗണിച്ചിരുന്നു. സംഭവദിവസം ബൈബിള്‍ ക്ലാസു കഴിഞ്ഞ് പള്ളിയില്‍നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യാക്കോസ് ശല്യം ചെയ്തു. ഇതറിഞ്ഞത്തിയ സോളമന്‍ കത്തികൊണ്ട് കുര്യനെ കുത്തുകയായിരുന്നു.

 

English summary
MURDER CASE DAUGHTER FATHER ARREST
topbanner

More News from this section

Subscribe by Email