Saturday February 16th, 2019 - 7:02:am
topbanner

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രായ സബ് കളക്ടറുടെ ശുപാര്‍ശ അഡ്വ.ജനറലിന്റെ ഓഫീസ് തള്ളി

RA
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രായ സബ് കളക്ടറുടെ ശുപാര്‍ശ അഡ്വ.ജനറലിന്റെ ഓഫീസ് തള്ളി

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യേണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്.കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണുരാജ് നല്‍കിയ ശുപാര്‍ശ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തള്ളി. മൂന്നാറില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ശുപാര്‍ശ ചെയ്തത്.

കേസില്‍ തുടര്‍നടപടികള്‍ ലഘൂകരിക്കാനുള്ള നീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച്‌ ഭരണകക്ഷി എംഎല്‍എയായ എസ് രാജേന്ദ്രനുള്‍പ്പടെ ഇടപെട്ട സംഭവമായതിനാല്‍ കോടതിയില്‍ കടുത്ത നിലപാടെടുക്കേണ്ടെന്നാണ് എജിയുടെ തീരുമാനമെന്ന് ആരോപണമുയരുന്നുണ്ട്.

മൂന്നാറിലെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യില്ലെന്ന് തീരുമാനിച്ചു. പകരം അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി പുതുതായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. ദേവികുളം സബ് കളക്ടര്‍ രേണു രാജ് അഡീ.എജിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107