കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എല്ലാവര്ക്കും ഒരു 'സര്‍പ്രൈസ്' ആയിരിക്കുമെന്ന് ചെയര്മാന് കെ.എം. മാണി. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി അറിയിച്ചു.
അതേസമയം യുഡിഎഫിലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗവും എല്‍ ഡി എഫിന് ഒപ്പം ചേരണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം നീണ്ടുപോകുന്നതിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.