Monday September 24th, 2018 - 7:31:am
topbanner

സുനന്ദാ പുഷ്കറിന്‍റെ മരണം: ശശിതരൂർ എംപി രാജിവെക്കണമെന്ന് എം ടി രമേശ്

Mithun Muyyam
സുനന്ദാ പുഷ്കറിന്‍റെ മരണം: ശശിതരൂർ എംപി രാജിവെക്കണമെന്ന് എം ടി രമേശ്

ചെങ്ങന്നൂർ: സുനന്ദാ പുഷ്കറിന്‍റെ ദുരൂഹ മരണത്തിൽ പ്രതിചേർക്കപ്പെട്ട ശശിതരൂർ എംപി സ്ഥാനം രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. തരൂരിന്‍റെ പേരിൽ നേരത്തെ തന്നെ കേസെടുക്കേണ്ടതായിരുന്നു. എന്നാൽ യുപിഎ സർക്കാരിൽ തരൂരിനുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ ശ്രമം നടത്തിയിരുന്നു. തരൂർ രാജി വെച്ചില്ലെങ്കിൽ കോൺഗ്രസ് അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം ടി രമേശ്.

കേരളം ചുവന്ന വേതാളങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. കേരള പൊലീസ് നിയമപാലകരല്ല, മാർക്സിസ്റ്റ് പാലകരായി മാറിരിക്കുകയാണ്. പൊലീസിനെ സിപിഎമ്മിന്‍റെ പോഷക സംഘടനയാക്കി മാറ്റിയ സംഭവം കേരള ചരിത്രത്തിൽ ആദ്യമാണ്. ഇതിന് മുഖ്യമന്ത്രിയും ഭരണകൂടവും കൂട്ടു നിൽക്കുകയാണ്. സിപിഎം ചെയ്യുന്ന അതേ സാമൂഹ്യവിരുദ്ധ പ്രവർത്തനം പൊലീസും ചെയ്യുകയാണ്. പൊലീസിനെയും സിപിഎം പ്രവർത്തകരേയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയായി. പൊലീസും സിപിഎം പ്രവർത്തകരും ചേർന്ന് സാധാരണക്കാരേയും പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരേയും കൊല്ലുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിണറായിയിലെ ഉനൈസിനെ പൊലീസ് ഇടിച്ചു കൊന്ന സംഭവം.

സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് പിണറായി വിജയൻ ഇതുവരെ ഉയർന്നിട്ടില്ല. അതുകൊണ്ടാണ് മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍റെ വീട് മാത്രം സന്ദർശിച്ചത്. മുഖ്യമന്ത്രി നിഷ്പക്ഷനല്ല മാർക്സിസ്റ്റ് പക്ഷപാതി മാത്രമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഇത്തരമൊരു മുഖ്യമന്ത്രിയിൽ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. എസ് ഡി പിഐക്കാർ കൊല്ലപ്പെട്ടാൽ പോലും അവരുടെ വീടുകൾ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടാൽ അവരുടെ വീടുകൾ സന്ദർശിക്കാത്തത് നീതി നിഷേധമാണ്.

മലപ്പുറത്തെ തിയേറ്റർ പീഡനത്തെപ്പറ്റി ഡിവൈഎസ് പിക്ക് വരെ അറിയാമായിരുന്നു. എന്നിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകാത്തത് പ്രതിക്ക് സിപിഎം ബന്ധമുള്ളതു കൊണ്ടാണ്. ഇതാണോ കേരള മോഡലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിനെതിരായ വിധിയെഴുത്താകും ചെങ്ങന്നൂരിൽ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു

English summary
MT Ramesh ask resignation of Shashi Tharoor
topbanner

More News from this section

Subscribe by Email